TopTop

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗരോർജ്ജം; വൈദ്യുതിബില്ലിനെതിരെ കെജ്രിവാൾ സർക്കാറിന്റെ പുതിയ നീക്കം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗരോർജ്ജം; വൈദ്യുതിബില്ലിനെതിരെ കെജ്രിവാൾ സർക്കാറിന്റെ പുതിയ നീക്കം

ഡൽഹിയിൽ 500ൽ അധികം സ്കൂളുകളും കോളേജുകളും സൗരോർജ്ജത്തിലേക്ക് മാറുന്നു. അതിന്റെ ഭാഗമായി പല സ്കൂൾ-കോളേജ് കെട്ടിടങ്ങളുടെയും മുകളിൽ സോളാർപാനൽ സ്ഥാപിക്കുകയാണെന്ന് ബോംബെ സബർബൻ ഇലക്ട്രിക് സപ്ലൈയുടെ വക്താവ് പറഞ്ഞു. വൈദ്യുതി ബില്ലിനെതിരെ കെജ്രിവാൾ സർക്കാറിന്റെ പുതിയ നീക്കമിാണിത്.


ഈ പദ്ധതി നടപ്പിലാകുന്നതിലൂടെ മറ്റുള്ളവർക്കും സോളാർ ഉപയോഗിക്കുന്നതിന് പ്രോത്സാഹനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നെറ്റ് മീറ്ററിങിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ സോളാർ പാനൽ വർഷത്തില്‍ 310 മുതൽ 320 ദിവസം വരെ പ്രവര്‍ത്തിക്കുകയും വൈദ്യുതി നൽകുകയും ചെയ്യുന്നു. എന്നാൽ സാധാരണ ഒരു വിദ്യാഭ്യാസ സ്ഥാപനം ഒരു വർഷം പ്രവർത്തിക്കുന്നത് ഏകദേശം 230 ദിവസമാണ്. ബാക്കി വരുന്ന 80 മുതല്‍ 90 വരെ ദിവസങ്ങളിലെ അധിക ഉൽപാദന ഊര്‍ജ്ജം ഡിസ്കോമിലേക്ക് കയറ്റുമതി ചെയ്യുകയും വർഷാവസാനം ബില്ലുകളിൽ ക്രമീകരിക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ സൗരോർജ്ജം ഉപയോഗിക്കുന്നത് കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈദ്യുതി ബില്ലും കുറയ്ക്കുന്നതിനായി സാധിക്കുന്നു.


Next Story

Related Stories