ഇന്ന് കല്യാണത്തെക്കാള്‍ പ്രാധാന്യം കല്യണക്കുറികള്ക്ക് നല്കുന്നവരുണ്ട്. എങ്ങനെയൊക്കെ പുതുമയാര്‍ന്ന കല്യാണക്കുറി അടിക്കാം എന്നതാണ് പലരുടെയും ചിന്ത. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി ചിന്തിച്ചിരിക്കയാണ് ഭോപാലിലെ ഈ ദമ്പതികള്‍. കല്യാണക്കുറി നല്‍കുന്നതിന് പകരം ചെറിയ ചട്ടികളില്‍ നട്ടുപിടിപ്പിച്ച പൂച്ചെടികള്‍ നല്‍കിയാണ് ഇവര്‍ കല്യാണത്തിന് ആളുകളെ ക്ഷണിച്ചത്. സുമി ചൗധരിയും പ്രന്‍ഷു കങ്കണെയുമാണ് പരിസ്ഥിതി സൗഹൃദ സമീപനവുമായി മാതൃകയായിരിക്കുന്നത്. കല്യാണത്തിന് പേപ്പര്‍ കാര്‍ഡുകള്‍ വേണ്ട എന്ന് ഞങ്ങള്‍ പണ്ടെ തീരുമാനിച്ചിരുന്നു. എന്നാല്‍ അമ്മയ്ക്ക് കല്യാണം ക്ഷണിക്കണമെന്ന്് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഇത്തരത്തില്‍ ഒരു ക്ഷണം നടത്താം എന്ന ആശയത്തിലേക്ക് എത്തുന്നത്. പ്രന്‍ഷു കങ്കണെയുടെ സഹോദരന് ദ ലോജിക്കല്‍ ഇന്ത്യനോട് പറഞ്ഞു. കല്യാണത്തിനു വരേണ്ട അഥിതികള്‍ ഈ ക്ഷണം എങ്ങനെ സ്വീകരിക്കുമെന്ന് കുടുംബത്തിന് ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും എല്ലാവരും ഈ ക്ഷണകത്ത് സന്തോഷത്തോടെ സ്വീകരിക്കുകയാണുണ്ടായത്. കൂടാതെ ആ ചെടികളെല്ലാം തന്നെ എല്ലാവരും വീട്ടില്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഇവരുടെ കല്യാണത്തിന് അലങ്കാരങ്ങള്‍ പോലും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപോഗിച്ചുകൊണ്ടായിരുന്നു. കൂടാതെ കല്യാണത്തിനു വരുന്നവരോട് ആരും പൂച്ചെണ്ടുകള്‍ കൊണ്ടുവരരുത്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കരുത് എന്നിങ്ങനെ നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു.
പൂച്ചെടികള്‍ നല്കി കല്യാണക്ഷണം; 'ഹരിത വിവാഹ'വുമായി ഭോപ്പാല്‍ ദമ്പതികള്‍

Next Story