കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്നവര്‍ ഏറെയാണ്. അവരില്‍ ചിലരെയെങ്കിലും സഹായിക്കാന്‍ സുമനസുകള്‍ രംഗത്തെത്താറുമുണ്ട്. അങ്ങനെ രംഗത്തെത്തിയിരിക്കുകയാണ് ഒരു എട്ട് വയസുകാരന്. തനിക്ക് സമ്മാനമായി ലഭിച്ച തുക മുഴുവന്‍ യൂണിസെഫിന്റെ കോവിഡ് പോരാട്ടത്തിനായാണ് അഭിജയ് പൊത്ലൂരി എന്ന എട്ടുവയസുകാരന് നല്‍കിയികിയിരിക്കുന്നത്.
കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ താല്പര്യമുള്ള അഭിജയ് കോണ്‍ക്വര്‍ കൊറോണ എന്ന പേരില്‍ ഒരു അനിമേഷന്‍ പ്രോഗ്രാം ചെയ്തിരുന്നു. കൊറോണ പ്രമേയമാക്കി നടത്തിയ ഒരു മത്സരത്തിന്റെ ഭാഗമായായിരുന്നു അത്. ആ മത്സരത്തില്‍ അഭിജയ് വിജയിക്കുകയും ചെയ്തു. അങ്ങനെ ലഭിച്ച 183000ത്തോളം(2500 ഡോളര്‍) രൂപയാണ് അഭിജയ് യൂണിസെഫിന് നല്‍കിയിരിക്കുന്നതെന്ന് ദ ലോജിക്കല്‍ ഇന്ത്യന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിജയുമായി യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റീറ്റ എച്ച് ഫോര്‍ നടത്തിയ വീഡിയോ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ ഒപ്പമുള്ളവര്‍ക്കു വേണ്ടി യുവാക്കള്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും, അഭിജയിനെ കാണാനും പരിചയപ്പെടാനും സാധിച്ചത് വലിയ പ്രചോദനമാണെന്നും ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഹെന്റീറ്റ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ലോക് ഡൗണ്‍ കാലത്ത് ധാരാളം സമയം ലഭിച്ചെന്നും, അപ്പോഴാണ് ഇഷ്ടമേഖലയായ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അഭിജ് പറയുന്നു. യൂണിസെഫിന്റെ വീഡിയോയില്‍ ധാരാളം കുട്ടികള്‍ ഭക്ഷണമില്ലാതെ വിഷമിക്കുന്നത് കാണാനിടയായെന്നും, അവര്‍ക്ക് തന്റെ തുകകൊണ്ട് എന്തെങ്കിലും സഹായമാകുമെന്നു കരുതിയാണ് സമ്മാനത്തുക യൂണിസെഫിന് നല്‍കിയതെന്നും അഭിജയ് പറയുന്നു.