TopTop
Begin typing your search above and press return to search.

കുട കൊണ്ട് കോവിഡിനെ തടയാമോ? തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ 'ബ്രേക്ക് ദി ചെയിന്‍ വിത്ത് അംബ്രല്ല'

കുട കൊണ്ട് കോവിഡിനെ തടയാമോ? തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ ബ്രേക്ക് ദി ചെയിന്‍ വിത്ത് അംബ്രല്ല

കോവിഡിനെ ചെറുക്കാന്‍ മാസ്‌കും സാനിറ്റെസറും മാത്രം പോര കുട കൂടി വേണം എന്നാണ് ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം പഞ്ചായത്ത് പറയുന്നത്. കോവിഡ് പ്രതിരോധത്തിന് കൈകഴുന്നത് പോലെ തന്നെ പ്രധാനപ്പെട്ടകാര്യമാണ് സാമൂഹിക അകലം പാലിക്കുക എന്നത്. അതിനായി ഒരു കുടയ്ക്ക് നമ്മളെ എങ്ങനെ സഹായിക്കാനാകും എന്നാണ് ഈ പഞ്ചായത്ത് പറഞ്ഞു തരുന്നത്. 'മഴയത്തും വെയിലത്തും സാമൂഹ്യ അകലം പാലിക്കുക എന്നതാണ് ബ്രേക്ക് ദി ചെയിന്‍ വിത്ത് അംബര്‍ലയിലൂടെ ലക്ഷ്യം വെക്കുന്നത്. കുടയുണ്ടെങ്കില്‍ ആളുകള്‍ തമ്മില്‍ കുടയുടെ അകലത്തില്‍ നിന്നു കൊണ്ടല്ലേ സംസാരിക്കുകയുള്ളൂ.' പഞ്ചായത്തിന്റെ പുതിയ പദ്ധതിയെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി എസ് ജ്യോതിഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം വരെ തണ്ണീര്‍ മുക്കംപഞ്ചായത്ത് കോവിഡ് ഹോട്ട്സ്‌പോട്ടായിരുന്നു. അതിനാല്‍ തന്നെ വലിയ ജാഗ്രതയാണ് പഞ്ചായത്ത് പുലലര്‍ത്തുന്നത്. 'കോവിഡ് ക്യാമ്പൈനുമായി ബന്ധപ്പെട്ട് പുറത്തു പോകുന്ന സമയമെല്ലാം നല്ല വെയിലായിരുന്നു. ആ സമയത്ത് എല്ലാവര്‍ക്കും കുടുശ്രീയുടെ കുടകള്‍ നല്‍കാന്‍ തീരുമാനിച്ചു. അത് നടപ്പിലാക്കിയപ്പോഴാണ് കുടപിടിക്കുമ്പോള്‍ സാമൂഹിക അകലം അറിയാതെയെങ്കിലും പാലിക്കുന്നുണ്ടെന്ന് മനസിലായത്. അങ്ങനെ സര്‍ക്കാരിന്റെ അനുമതിയോടെ ഈ പദ്ധതി പഞ്ചായത്തില്‍ മുഴുവനായി നടപ്പിലാക്കുകയായിരുന്നു'. ബ്രേക്ക് ദി ചെയിന്‍ വിത്ത് അമ്പ്രല നടപ്പിലാക്കിയതിനെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

കുടുംബശ്രീ യൂണിറ്റുകള്‍ ഉണ്ടാക്കുന്ന വലിയ കുടകളാണ് പദ്ധതിക്കായി പഞ്ചായത്ത് ഉപയോഗിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കും, തൊഴിലുറപ്പ് തൊഴിലാളുകളുമായി 8000 കുടകള്‍ ആവശ്യപ്പെട്ടു. 2000 കുടകള്‍ പഞ്ചായത്ത് സൗജ്യമായി നല്‍കാം എന്നും തീരുമാനിച്ചു. സാമ്പത്തികമാി പിന്നില്‍ നില്‍ക്കുന്നവര്‍ക്കാണ് കുടകള്‍ സൗജന്യമായി നല്‍കുന്നത്. അങ്ങനെ 10000 ത്തോളം വരുന്ന കുടകളാണ് സാമൂഹിക അകലം പാലിക്കാനായി തണ്ണീര്‍ മുക്കം പഞ്ചായത്ത് ജനങ്ങള്‍ക്കു നല്‍കാന്‍ പോകുന്നത്. കുടകള്‍ക്ക് 20 ശതമാനം സബ്‌സിഡിയാണ് പഞ്ചായത്ത് നല്‍കുന്നത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പുകളും പഞ്ചായത്തിന് ലഭിക്കുന്നുണ്ട്. കുട വാങ്ങുന്നവര്‍ പൈസ പതിയെ അടച്ചു തീര്‍ത്താല്‍ മതിയാകും. തദ്ദേശഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ധന മന്ത്രി ഡോ തോമസ് ഐസക്കും ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കൊറോണയുടെ ആരംഭത്തില്‍ തന്നെ തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി പഞ്ചാത്തിലെ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും തൂവാലയും സോപ്പുകളും നല്‍കി. സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന സാമൂഹിക അടുക്കള ആരംഭിച്ചിരുന്നു. ഇത് കൂടാതെ കുടുംബശ്രീയുമായി ചേര്‍ന്ന് പഞ്ചായത്തിലെ എല്ലാ ജനങ്ങള്‍ക്കും 2 മാസ്‌കുകള്‍ വീതം സൗജന്യമായി നല്‍കിയിട്ടുമുണ്ട്.


Next Story

Related Stories