14 കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് 11കാരിയായ ഓട്ടിസ്റ്റിക് പെണ്‍കുട്ടി. മുംബയിലെ എലിഫന്റ് ഐലന്‍ഡില്‍ നിന്നും ഗെയ്റ്റ് വേ ഓഫ് ഇന്‍ഡ്യയിലേക്ക് 3 മണിക്കൂര്‍ 27 മിനുറ്റ് 30 സെക്കന്‍ഡ് കൊണ്ടാണ് ജിയാ റായി എന്ന ആറാം ക്ലാസ്സുകാരി നീന്തിയെത്തിയത്. ഇന്‍ഡ്യന്‍ നാവിക സേന ഉദ്യോഗസ്ഥന് മദന്‍ റായുടെ മകളാണ് ജിയ. ഫെബ്രുവരി 15നാണ് മുംബയിലെ നേവി ചില്‍ഡ്രന്‍ സ്കൂളിലെ പഠിക്കുന്ന ജിയ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. സ്വിമ്മിംഗ് അസോസിയേഷന് ഓഫ് മഹാരാഷ്ട്രയാണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ സ്പെഷ്യല്‍ കാറ്റഗറി വിഭാഗത്തിലെ പെണ്‍കുട്ടി എന്ന നിലയിലാണ് ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയില്‍ ജിയയുടെ പ്രകടനം ഇടം പിടിച്ചത്.
ഓട്ടിസത്തിനുള്ള ഒരു തെറാപ്പി എന്ന നിലയിലാണ് ജിയ നീന്താന്‍ തുടങ്ങിയത്. വാട്ടര്‍ തെറാപ്പി വിജയിക്കുകയും നീന്തല്‍ ജിയയുടെ ഏറ്റവും പ്രിയപ്പെട്ട കാര്യമായി മാറുകയും ചെയ്തു.