TopTop
Begin typing your search above and press return to search.

വിപണിയിലെ സാനിറ്ററി പാഡുകൾ ആരോഗ്യപ്രശ്നമുണ്ടാക്കി; പുനരുപയോഗിക്കാവുന്ന കോട്ടൺ പാഡുകൾ നിർമിച്ച് പെണ്‍കുട്ടി

വിപണിയിലെ സാനിറ്ററി പാഡുകൾ ആരോഗ്യപ്രശ്നമുണ്ടാക്കി; പുനരുപയോഗിക്കാവുന്ന കോട്ടൺ പാഡുകൾ നിർമിച്ച് പെണ്‍കുട്ടി

വിപണിയിൽ ലഭ്യമാകുന്ന സാധാരണ സാനിറ്ററി നാപ്കിനുകൾ ഉപയോഗിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ മനസിലാക്കി ആരോഗ്യപരമായ രീതില്‍ നാപ്കിനുകൾ നിർമിക്കുകയാണ് കോയമ്പത്തൂർ സ്വദേശി ഇഷാന. വിപണിയിൽ ലഭ്യമായ പാഡുകൾ ഉപയോഗിക്കുന്നതിലൂടെ ഇഷാനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. അതിന്റെ പശ്ചാത്തലത്തിലാണ് ഇഷാന പാഡ് സ്വന്തമായി നിർമിക്കാൻ തീരുമാനിച്ചത്. 'സാധാരണ പാഡുകളുടെ ഉപയോഗത്തിലൂടെ എനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. ഇതാണ് കോട്ടൺ സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കാൻ എനിക്ക് പ്രചോദനമായത്. കോട്ടൺ തുണി ഉപയോഗിച്ച് സാനിറ്ററി പാഡുകൾ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് മറ്റുള്ളവരെ പഠിപ്പിക്കാൻ ഇപ്പോൾ ഞാൻ ആഗ്രഹിക്കുകയാണ്'- ഇഷാന പറയുന്നു. സാധാരണ സാനിറ്ററി നാപ്കിനുകളിൽ ഉപയോഗിക്കുന്ന കെമിക്കൽ ജെൽ സ്ത്രീകൾക്ക് അപകടകരമാണെന്നും ഇഷാന കൂട്ടിച്ചേർത്തു. തയ്യൽ മെഷീനും മറ്റ് അവശ്യ ഉപകരണങ്ങളും ഉപയോ​ഗിച്ചാണ് ഇഷാന നാപ്കിനുകൾ നിർമ്മിക്കുന്നത്. കോട്ടൻ തുണിയുടെ പാളികൾ ഉപയോഗിച്ചാണ് പതിനെട്ടുകാരിയായ ഇഷാന സാനിറ്ററി നാപ്കിനുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് വീണ്ടും ഉപയോഗിക്കാവുന്നതും പരിസ്ഥിതിക്ക് ഇണങ്ങുന്നതാണെന്നും ഇഷാന വ്യക്തമാക്കുന്നു. ഇഷാനയുടെ വാർ‌ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ ഒരു താരമുണ്ട് ഇവിടെ കേരളത്തില്‍ - വീഡിയോ


Next Story

Related Stories