നഗരവീഥികളിലൂടെ നടക്കുമ്പോള്‍ എന്തെങ്കിലും കഴിക്കണം എന്നു തോന്നിയാല്‍ എന്ത് ചെയ്യും, അടുത്തുള്ള ഏതെങ്കിലും ഭക്ഷണശാലയില്‍ കയറി ഭക്ഷണം കഴിക്കുമല്ലെ...എന്നാല്‍ ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപ്പന്ഹാഗനിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഇനിമുതല്‍ ലഘുഭക്ഷണത്തിനായി ഒരു കഫേയോ ബേക്കറിയോ അന്വേഷിച്ചു വിഷമിക്കേണ്ടിവരില്ല. വഴിയാത്രക്കാര്‍ക്ക് കഴിക്കുന്നതിനായി പൊതു ഇടങ്ങളില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള തീരുമാത്തിലാണ് കോപ്പന്‍ഹാഗന്‍. പ്രാദേശിക സസ്യജാലങ്ങളും ഭക്ഷണവുമായി ജനങ്ങളെ വീണ്ടും പരസ്പരം ബന്ധിപ്പിക്കുന്നതിനായി കോപ്പന്‍ഹേഗന്റെ സിറ്റി കൗണ്‍സിലാണ് ഇത്തരത്തിലുള്ളൊരു പദ്ധതി നടപ്പിലാക്കുന്നത്. കളിസ്ഥലങ്ങള്‍, ശ്മശാനങ്ങള്‍, പള്ളിമുറ്റങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലായിരിക്കും ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്. മധ്യകാലഘട്ടത്തില്‍ പൊതുസ്ഥലങ്ങളില്‍ നിന്നും ഭക്ഷണം വിളവെടുക്കാന്‍ ഡെന്മാര്ക്ക് പൗരന്മാര്ക്ക് അനുമതി നല്‍കിയിരുന്നു. ആ പാരമ്പര്യം വീണ്ടും ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ പുതിയ പദ്ധതിയിലൂടെ കോപ്പന്‍ഹാഗന്‍ ചെയ്യുന്നത്. ഡെന്മാര്ക്കിലെത്തുന്നവര്ക്ക് അവിടത്തെ പ്രകൃതി വിഭവങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിനായി വില്‍ഡ് മാഡ് എന്ന സൗജന്യ മൊബൈല്‍ ആപ്ലിക്കേഷനും അവിടെ നിലവിലുണ്ട്.
ഫലവൃക്ഷങ്ങള്‍ നട്ട് വിശപ്പിനെ നേരിടാം; കോപ്പന്‍ഹാഗന്‍ നഗരത്തിന്റെ പുതിയ പദ്ധതി

Next Story