TopTop
Begin typing your search above and press return to search.

എട്ടാം മാസമാണ്, ഭര്‍ത്താവിന്റെ നിറവയറില്‍ ചുംബിച്ച് ഭാര്യ

എട്ടാം മാസമാണ്, ഭര്‍ത്താവിന്റെ നിറവയറില്‍ ചുംബിച്ച് ഭാര്യ

ഭര്‍ത്താവിന്റെ നിറവയറില്‍ ചുംബിക്കുന്ന ഭാര്യ. മനോഹരമായ ഈ ഫോട്ടോ പങ്കുവെച്ചത് കൊളബിയന്‍ മോഡലായ ഡന്ന സുല്‍ത്താനയാണ്. ലവ് ഈസ് ലവ് എന്ന ഹാഷ്ടാഗോടെ ഡന്ന പങ്കുവെച്ച ചിത്രം ലോക ജനത ഏറ്റെടുത്തു കഴിഞ്ഞു. ഡന്ന സുല്‍ത്താനയും ഭര്‍ത്താവ് എസ്റ്റിബാന്‍ ലാന്‍ഡ്രുവും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍ എന്നാല്‍ പ്രസവിക്കുന്നത് ഭര്‍ത്താവ് എസ്റ്റിബാന്‍ ആയിരിക്കുമെന്നുമാത്രം.

പുരുഷനായി ജനിച്ച് പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലുടെയാണ് ഡെന്ന സുല്‍ത്താന സ്ത്രീയായത്. ഭര്‍ത്താവ് എസ്റ്റബാന്‍ സ്ത്രീയായി ജനിക്കുകയും പിന്നീട് ലിംഗമാറ്റത്തിലൂടെ പുരുഷനാവുകയും ചെയ്തയാളാണ്. എട്ടാം മാസമായതോടെ എസ്റ്റിബാന്‍ ചില അസ്വസ്ഥതകള്‍ കാണിച്ചിരുന്നു. എന്നാല്‍ അത് വളരെ സാധാരണമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. അതോടെ ഇരുവരും ഇപ്പോള്‍ സന്തേഷത്തിലാണ് എന്നു മാത്രമല്ല പുതിയൊരു അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ഏരിസ് എന്ന് വിളിക്കുമെന്ന് ഡന്ന പറയുന്നു. ആദ്യ ഘട്ടത്തില്‍ ചെറിയൊരു പ്രതിസന്ധി നേരിട്ടതിനാല്‍ തന്നെ ഭര്‍ത്താവിനും കുഞ്ഞിനും വേണ്ട പരിചരണങ്ങളെല്ലാം നല്‍കി ഡന്ന ഇപ്പോള്‍ കൂടെ തന്നെയുണ്ട്. എസ്റ്റിബാന് ഇപ്പോള്‍ എട്ടുമാസമാണ്‌

View this post on Instagram

#LoveIsLove #transpregnancy

A post shared by Ðanna Sultana (@dannasultana) on






Next Story

Related Stories