TopTop

വാക്‌സിനേഷന്‍ ഓട്ടിസത്തിന് കാരണമാകുന്നില്ല; ബോധവല്‍ക്കരണത്തിനായി നൃത്തം ചെയ്ത് ഡോക്ടര്‍

വാക്‌സിനേഷന്‍ ഓട്ടിസത്തിന് കാരണമാകുന്നില്ല; ബോധവല്‍ക്കരണത്തിനായി നൃത്തം ചെയ്ത് ഡോക്ടര്‍

വാക്‌സിനേഷന്‍ ബോധവല്‍ക്കരണത്തിനായി ഡോക്ടറുടെ ടിക്ടോക് വീഡിയോ. ഒഹിയോയിലെ സിന്‍സിനാരിയയിലെ ഡോക്ടറാണ് വാക്‌സിനേഷന്‍ നൃത്തം അവതരിപ്പിച്ചത്. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ചും, കുട്ടികളെ സംബന്ധിച്ച് അത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നുമാണ് വീഡിയോയിലെ നൃത്തത്തിലൂടെ ഡോക്ടര്‍ വിശദീകരിക്കുന്നത്.

ടെറ്റനസ്, എച്ച്പിവി, പോളിയോ, റോട്ടവൈറസ്, ഹെപ്പറ്റെറ്റിസ് തുടങ്ങി നിരവധിരോഗങ്ങള്‍ വാക്‌സിനേഷനിലൂടെ ചെറുക്കാനാകുമെന്നും ഡോക്ടര്‍ വീഡിയോയിലൂടെ വിശദീകരിക്കുന്നു.

വാക്‌സിനേഷനില്‍ വിശ്വസിക്കാത്തവര്‍ക്കും, വാക്‌സിനേഷന്‍ കുട്ടികളില്‍ ഓട്ടിസമുണ്ടാക്കും എന്നു കരുതുന്നവര്‍ക്കുമായി വീഡിയോയുടെ അവസാനം വാക്‌സിനേഷന്‍ ഓട്ടിസത്തിന് കാരണമാകുന്നില്ല എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഡോക്ടറുടെ വാക്‌സിനേഷന്‍ നൃത്തം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡോക്ടറെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപരാണ് രംഗത്തെത്തിയത്.


Next Story

Related Stories