TopTop
Begin typing your search above and press return to search.

ഇന്ത്യയിലെ ആദ്യ വനിതാ നേവി പൈലറ്റ് ജോലി തുടങ്ങും; നിരീക്ഷണവിമാനങ്ങൾ പറത്തും

ഇന്ത്യയിലെ ആദ്യ വനിതാ നേവി പൈലറ്റ് ജോലി തുടങ്ങും; നിരീക്ഷണവിമാനങ്ങൾ പറത്തും

ഇന്ത്യയിലെ ആദ്യത്തെ വനിതാ നേവി പൈലറ്റ് ഡിസംബര്‍ 2 ന് കൊച്ചി നാവികസേനയില്‍ ചേരും. നാവികസേന ദിനമായ ഡിസംബര്‍ 4 ന് രണ്ട് ദിവസം മുന്‍പാണ് ശിവാംഗി കൊച്ചി നാവികസേനയില്‍ ചേരുന്നത്. നിരീക്ഷണ വിമാനങ്ങള്‍ പറത്തുന്ന ആദ്യ വനിത പൈലറ്റിനെ സ്വീകരിക്കാന്‍ ഇന്ത്യന്‍ നേവി ഒരുങ്ങിക്കഴിഞ്ഞു. സതേണ്‍ നേവല്‍ കമാന്‍ഡില്‍ പരിശീലനം നടത്തിയിരുന്ന ലെഫ്റ്റനന്റ് ശിവാംഗിക്ക് ഡോര്‍നിയര്‍ വിമാനങ്ങള്‍ പറക്കാന്‍ ഡിസംബര്‍ രണ്ടിന് അനുമതി ലഭിക്കും. ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്‌സ് ലിമിറ്റഡ് തദ്ദേശീയമായി നിര്‍മിച്ച ഡോര്‍നിയര്‍ വിമാനങ്ങള്‍ ഹ്രസ്വദൂര സമുദ്ര നിരീക്ഷണം നടത്തുന്നതായി വികസിപ്പിച്ചെടുത്തവയാണ്.

അത്യാധുനിക സെന്‍സറുകളും ഉപകരണങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഡോര്‍നിയര്‍ 228, നൂതന നിരീക്ഷണ റഡാര്‍, ഇലക്ട്രോണിക് സെന്‍സറുകള്‍, നെറ്റ്വര്‍ക്കിംഗ് സവിശേഷതകള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ്. ഇത് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സമുദ്ര ആധിപത്യം നിലനിര്‍ത്തുന്നതില്‍ ഒരു പങ്കുവഹിക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ ശുഭാംഗി 2017 ലാണ് ഇന്ത്യയിലെ ആദ്യത്തെ വനിത നേവി പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയത്. ഏഴിമല നേവല്‍ അക്കാദമിയിലെ ആദ്യ വനിത ബാച്ചിലെ അംഗമായിരുന്നു ശിവാംഗി. ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡര്‍ ആയ ഗ്യാന്‍ സ്വരൂപിന്റെയും അവിടെ നേവി സ്‌കൂളില്‍ അധ്യാപികയായ കല്പന സ്വരൂപിന്റെയും മകളാണ് ശുഭാംഗി.


Next Story

Related Stories