TopTop

റോ‍ഡ് നിർമാണത്തിനായി ഹരിത സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രളയബാധിത ജില്ല

റോ‍ഡ് നിർമാണത്തിനായി ഹരിത സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രളയബാധിത ജില്ല

ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനായി ഹരിത സാങ്കേതികവിദ്യ ഉപയോഗിച്ച് അസമിലെ ഗോല്‍പാർ ജില്ല. വെള്ളപ്പൊക്കം കൊണ്ടുണ്ടായ കല്ലുകളുടെ ക്ഷാമം കാരണം കഴിഞ്ഞ വർഷം പൂർത്തിയാക്കാൻ കഴിയാതെപോയ ഗ്രാമീണ റോഡുകളാണ് ഹരിത സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്നത്.

ഇതിൽ പ്ലാസറ്റിക് മാലിന്യമുപയോഗിച്ചും റോഡ് നിർമിക്കുന്നുണ്ട്. 75 കിലോ മീറ്റർ റോഡിൽ 45 കിലോമീറ്ററും അവസാന വർഷം പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ചിരുന്നു. അതിനായി 37260 കിലോഗ്രാം പ്ലാസ്റ്റികാണ് ഉപയോഗിച്ചത്. ബാക്കി നിർമാണം നടത്തുന്നതിനായി 24840 കിലോഗ്രാം പ്ലാസ്റ്റിക് ആവശ്യമാണ്.

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ നഗരത്തിലേക്ക് സാധനങ്ങളെത്തിക്കുന്നതിനുളള പ്രധാന പാതയായ പാലം തകർന്നു. ഇതിനെ തുടർന്ന് റോഡ് നിർമാണത്തിനായുള്ള സാധനങ്ങളുടെ കുറവ് നേരിടുന്നതിനാലാണ് ബദൽ ഹരിത സാങ്കേതിക വിദ്യ അന്വേഷിച്ചത്.

നാഷണൽ റൂറൽ ഇൻഫ്രാ സ്ട്രെക്ച്ചർ ഡവലപ്പ്മെന്റ് ഏജന്‍സി ഗോൽപാറയിൽ 565 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നു. ഇത് ഒരു പ്രദേശത്തിന്റെ സാമൂഹ്യ-സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായുള്ള നീതി ആയോഗിന്റെ പദ്ധതിയാണ്. എന്നാൽ കഴിഞ്ഞപ്രളയത്തിൽ പാലം നഷ്ടപ്പെട്ടതോടു കൂടി നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടു. അതിനാലാണ് ബദൽ ഹരിത സാങ്കേതിക വിദ്യ കണ്ടെത്താൻ ശ്രമം തുടങ്ങിയതെന്ന് എന്ന് ഗോൽപാറ ഡെപ്യൂട്ടി കമ്മീഷണർ വർനാളി ഡെ്ക്ക പറഞ്ഞു.

റോഡ് നിർമാണത്തിനായുള്ള ഹരിത സാങ്കേതിക വിദ്യകളില്‍ ഒന്നാണ് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു കൊണ്ടുള്ള നിർമ്മാണ രീതി. ബദൽ ഹരിത സാങ്കേതിക വിദ്യ ഉപയോഗിച്ച് 237.652 കിലോമീറ്റർ റോഡ് നിർമിക്കാനാണ് പദ്ധതി. അസമിൽ പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ട റോഡ് നിർമിക്കുന്ന ആദ്യ ജില്ലയാണ ഗോൽപാറ. അത് വഴി പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെ ചെറിയ തോതിലെങ്കിലും കുറയ്ക്കാൻ കഴിയമെന്നാണ് ഇവരുടെ പ്രതീക്ഷ.

ബദൽ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിർമാണത്തിന്റെ ഭാഗമായി സെൽ ഉപയോഗിച്ച് 76.67 കിലോമീറ്റർ റോഡ് ഇവര്‍ നിർമിച്ചു കഴിഞ്ഞു. ഇതു കൂടാതെ പരിസ്ഥിതി സംരക്ഷണത്തന്റെ ഭാഗമായി റോഡരികിൽ 3000ത്തില്‍ കൂടുതൽ വൃക്ഷത്തൈകളും നട്ടുകഴിഞ്ഞു.




Next Story

Related Stories