TopTop
Begin typing your search above and press return to search.

ലോക്ക്ഡൗണ്‍ നല്‍കിയ സ്വകാര്യത: 10 വര്‍ഷത്തിനിടയില്‍ ആദ്യമായി മൃഗശാലയിലെ പാണ്ടകള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു

ലോക്ക്ഡൗണ്‍ നല്‍കിയ സ്വകാര്യത: 10 വര്‍ഷത്തിനിടയില്‍ ആദ്യമായി മൃഗശാലയിലെ പാണ്ടകള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു

ലോക്ക്ഡൗണ്‍ പ്രമാണിച്ച് ആള്‍ത്തിരക്കൊഴിഞ്ഞപ്പോള്‍ വീണുകിട്ടിയ സ്വകാര്യതയില്‍ രണ്ട് ഭീമന്‍ പാണ്ടകള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന വാര്‍ത്ത ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോങ്കോങ്ങിലാണ് സംഭവം. യിങ് യിങ്, ലെലെ എന്നിങ്ങനെ പേരുള്ള പാണ്ടകളാണ് മനുഷ്യരുടെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ മനുഷ്യരുടെ വായീനോട്ടമില്ലാത്ത സമയത്തിനു വേണ്ടി കാത്തിരുന്നത്. ഈ കാത്തിരിപ്പ് പത്തു വര്‍ഷത്തോളം നീണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓഷ്യന്‍ പാര്‍ക്കില്‍ 2007 മുതല്‍ പാര്‍ക്കുന്നവരാണ് രണ്ടുപേരും. ഇരുവരും തമ്മിലൊന്ന് ബന്ധപ്പെട്ടു കിട്ടാന്‍ മൃഗപാലകര്‍ പഠിച്ചപണി പതിനെട്ടും നോക്കി. എന്നാല്‍, എപ്പോഴും നോക്കിക്കൊണ്ടു നില്‍ക്കാന്‍ ആളുകളുണ്ടാകും. ഇതുമൂലം അവര്‍ ബന്ധപ്പെടാന്‍ വിസമ്മതം കാട്ടി.

ലോക്കഡൗണ്‍ മൂലം ദിവസങ്ങളോളം പാര്‍ക്കില്‍ ആള്‍പ്പെരുമാറ്റം ഇല്ലാതായതോടെ ഇവരില്‍ പ്രണയം അങ്കുരിച്ചെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പാണ്ടകളും മധ്യവയ്സകരാണ്. വംശനാശ ഭീഷണിയുള്ള ഈ പാണ്ടകളില്‍ പ്രണയം മുളയ്ക്കേണ്ടത് ഹോങ്കോങ്ങിലെ മൃഗസ്നേഹികളുടെ ഒരു ദേശീയപ്രശ്നമായിരുന്നു. ഇതിനായി നടത്തിയ ശ്രമങ്ങളെല്ലാം പാളിയതോടെ കൃത്രിമമായ ഗര്‍ഭധാരണത്തിന് ശാസ്ത്രജ്ഞര്‍ ശ്രമം നടത്തി. അവര്‍ ലെലെയില്‍ നിന്ന് ബീജം കുത്തിയെടുത്ത് യിങ് യിങ്ങില്‍ നിക്ഷേപിച്ചു. പക്ഷെ, ഈ ഗര്‍ഭം അലസിപ്പോയി.

ആള്‍ക്കൂട്ടത്തിന്റെ ബഹളങ്ങളാണ് രണ്ടുപേര്‍ക്കും പ്രണയം വളരാനാവശ്യമായ സ്വൈര്യവും സ്വകാര്യതയും കൊടുക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹോങ്കോങ്ങില്‍ ഏതാണ്ട് രണ്ട് മാസമായി ലോക്ക്ഡൗണാണ്. പാണ്ട ഗര്‍ഭിണിയാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞരും മൃഗസ്നേഹികളും.


Next Story

Related Stories