TopTop
Begin typing your search above and press return to search.

വായുവില്‍ നിന്ന് വെള്ളം; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ

വായുവില്‍ നിന്ന് വെള്ളം; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ

ഇനി വായുവില്‍ നിന്നും നിര്‍മിക്കുന്ന കുടിവെള്ളം ഉപയോഗിക്കാം. ഇന്ത്യന്‍ റെയില്‍വേയാണ് ഈ പുകിയ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സെക്കന്തരാബാദ് സ്റ്റേഷനില്‍ ആദ്യത്തെ 'അന്തരീക്ഷ ജല ജനറേറ്റര്‍' കിയോസ്‌ക് സ്ഥാപിച്ചിട്ടുള്ളത്. മേഘദൂത് എന്നു വിളക്കുന്ന അന്തരീക്ഷ ജല ജനറേറ്റര്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴലായി മൈത്രി അക്വാടെക്കാണ് വികസിപ്പിച്ചെടുത്തത്. ഇതിലൂടെ ഒരു ദിവസം 1000 ലിറ്റര്‍ കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ സാധിക്കും. റെയില്‍വെ മേഘ്ദൂത് അവതരിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി പീയുഷ്‌ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു. ജലം സംരക്ഷിക്കുക, ജീവന്‍ സംരക്ഷിക്കുക എന്നാണ് ട്വിറ്ററില്‍ പീയൂഷ് ഗോയല്‍ കുറിച്ചത്.

Conserve Water, Conserve Life: Railways introduces "Meghdoot" device to harvest water directly from air, which is then filtered & remineralised for drinking

Installed at Secunderabad Railway Station in Telangana, the हवा का पानी complies with World Health Organisation standards pic.twitter.com/lSWqDkf8WB
— Piyush Goyal (@PiyushGoyal) December 17, 2019

ലിറ്ററിന് 2 മുതല്‍ 8 രൂപ വരെ വില നല്‍കി ട്രെയിന്‍ യാത്രക്കാര്‍ക്ക് ഈ കുടിവെള്ളം വാങ്ങാം. ഒരു ലിറ്റര്‍ വെള്ളത്തിന് 8 രൂപയാണ്. യാത്രക്കാര്‍ സ്വന്തം കുപ്പി നല്‍കുകയാണെങ്കില്‍ ലിറ്ററിന് 5 രൂപയ്ക്ക് ലഭിക്കും. 300 മില്ലി ലിറ്റര്‍ ഗ്ലാസിന് 3 രൂപയും യാത്രക്കാര്‍ സ്വന്തം ഗ്ലാസ് നല്‍കിയാല്‍ 2 രൂപയ്ക്കും ലഭിക്കും. 500 മില്ലി ലിറ്റര്‍ ഗ്ലാസ് വെള്ളത്തിന് ബോട്ടിലിനൊപ്പം 5 രൂപയും യാത്രക്കാര്‍ സ്വന്തം ഗ്ലാസ് വഹിച്ചാല്‍ 3 രൂപയ്ക്കും ലഭിക്കും. അന്തരീക്ഷ ജല ജനറേറ്ററിന്റെ പ്രവര്‍ത്തന രീതി വായുവില്‍ നിന്ന് ജലാംശം കണ്ടെത്തി ഫില്‍ട്ടര്‍ ചെയ്യുകയും കുടിക്കുന്നതിനായി പുനര്‍നിര്‍മിക്കുകയും ചെയ്യുന്നു. ആദ്യം എയര്‍ ഫില്‍ട്ടറിലൂടെ വായു വലിച്ചെടുക്കുന്നു കണ്ടന്‍സര്‍ പ്രതലങ്ങളിലൂടെ ഈര്‍പ്പം നിറഞ്ഞ വായു കടത്തിവിടുന്നു ടാങ്കില്‍ ജലം ശേഖരിക്കുന്നു. ഉല്‍പാദിപ്പിക്കുന്ന ജലം ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്

Next Story

Related Stories