ട്രാന്‍സ്ജെന്റേഴ്സിനായി ഇന്ത്യയില്‍ ഇനി യൂണിവേഴ്സിറ്റിയും. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലാണ് ട്രാന്‍സ് കമ്മ്യൂണിറ്റിയ്ക്കായി സര്‍വ്വകലാശാല ഒരുങ്ങുന്നത്. ട്രാന്സ്ജെന്റര് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഒന്നാം ക്ലാസുമുതല്‍ പിജിവരെ പഠിക്കാനും, പിഎച്ച്ഡി ബിരുദം നേടാനുമുള്ള സൗകര്യമായിരിക്കും പുതിയ യൂണിവേഴ്സിറ്റിയില്‍ ഉണ്ടാവുക. അഖില്‍ ഭാരതീയ കിന്നാര്‍ ശിക്ഷ സേവാ ട്രസ്റ്റാണ് (അഖിലേന്ത്യാ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാഭ്യാസ സേവന ട്രസ്റ്റ്) സര്‍വ്വകലാശാല നിര്‍മ്മിക്കുന്നത്. കുശിനഗര്‍ ജില്ലയിലെ ഫാസില്‍ നഗറിലായിരിക്കും സര്‍വ്വകലാശാല ആരംഭിക്കുന്നത്. യൂണിവേഴ്സിറ്റി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. അടുത്തവര്‍ഷം ജനുവരി 15 മുതല്‍ ഇവിടെ പ്രവേശനം ആരംഭിക്കും. ഫെബ്രുവരി, മാര്‍ച്ച് മുതലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുന്നത്. ട്രസ്റ്റ് പ്രസിഡന്റ് കൃഷ്ണ മോഹന്‍ മിശ്ര ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും യൂണിവേഴ്സിറ്റി തുടങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുകയും ഞങ്ങള്‍ സമൂഹത്തില്‍ നിന്നും ബഹുമാനം ലഭിക്കുകയും ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വിദ്യാഭ്യാസത്തിന് ശക്തിയുണ്ട്. അത് ഞങ്ങളുടെ മാത്രമല്ല, മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിക്കും എന്നെനിക്ക് ഉറപ്പുണ്ട്. കമ്മ്യൂണിറ്റി അംഗമായ ഗുഡ്ഡി കിന്നാര്‍ പറയുന്നു.
ട്രാന്‍സ് കമ്മ്യൂണിറ്റിക്കായി രാജ്യത്തെ ആദ്യ സര്‍വ്വകലാശാല; ആരംഭിക്കുന്നത് ഉത്തര്‍പ്രദേശില്‍

Next Story