TopTop

ഇനി കുട്ടികള്‍ക്കും റോക്കറ്റുകളെ കുറിച്ച് മനസിലാക്കാം; ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് ഒന്‍പത് വയസുകാരി

ഇനി കുട്ടികള്‍ക്കും റോക്കറ്റുകളെ കുറിച്ച് മനസിലാക്കാം; ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് ഒന്‍പത് വയസുകാരി

കുട്ടികള്‍ക്ക് റോക്കറ്റുകളെ കുറച്ച് മനസിലാക്കുന്നതിനായി ആപ്ലിക്കേഷന്‍ നിര്‍മിച്ച് 9 വസുകാരി. ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന റോക്കറ്റുകളെ കുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ അറിയാനും മനസിലാക്കാനും സിയ നരേലയുടെ ആപ്ലിക്കേഷന്‍ അവസരം നല്‍കുന്നു. സിയയുടെ ഈ അപ്ലിക്കേഷനിലൂടെ റോക്കറ്റുകള്‍ എങ്ങനെ നിര്‍മക്കുന്നു, അവ എങ്ങനെ വിക്ഷേപിക്കുന്നു, അത് എങ്ങനെയാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.

ഐഎസ്ആര്‍ഒ വിക്ഷേപിച്ച ചന്ദ്രേയാന്‍ 2 ആണ് ഈ ആപ്പ് നിര്‍മിക്കുന്നതിന് തനിക്ക് പ്രചേദനമായതെന്നാണ് സിയ പറയുന്നത്. പ്രത്യേകിച്ചും ദൗത്യത്തിന്റെ ഭാഗമായി നിന്ന വനിതകള്‍. ചന്ദ്രയാന്‍ വിക്ഷേപണ ശേഷമാണ് അതിന്റെ പ്രക്രിയകള്‍ വളരെ എളുപ്പത്തില്‍, കുട്ടിള്‍ക്ക് മനസിലാകുന്ന തരത്തില്‍ കാണിച്ചു കൊടുക്കുന്ന ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ സിയ തീരുമാനിക്കുന്നത്.

നാഗ്പൂരിലെ ടിപ് ടോപ് കോണ്‍വെന്റിലെ വിദ്യാര്‍ത്ഥിയാണ് സിയ. ആപ്ലിക്കേഷന്‍ ഉണ്ടാക്കുന്നതിനായുളള കോഡിങ് ഓണ്‍ലൈനിലൂടെയാണ് സിയ പഠിച്ചെടുത്തത്.

ഈ ആപ്പില്‍ കുട്ടികള്‍ക്ക് തന്നെ റോക്കറ്റ് നിര്‍മിക്കാം. അതായത് ഒരു ഗൈം പോലെ റോക്കറ്റിന്റെ വിവിധഭാഗങ്ങള്‍ ശരിയായ ക്രമത്തില്‍ കുട്ടികള്‍ക്ക് കൂട്ടിച്ചേര്‍ക്കാം. അതുവഴി അടിസ്ഥാന ബഹിരാകാശ സാങ്കേതികവിദ്യ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഇത് ഭാവിയില്‍ ഈ സാങ്കേതികവിദ്യയില്‍ കുട്ടികള്‍ക്ക് താല്‍പര്യമുണ്ടാവാന്‍ സഹായിക്കുന്നു.





Next Story

Related Stories