സാധാരണ എല്ലാവരും ഐ എഫ് എഫ് കെയ്ക്ക് വരുന്നത് തീവണ്ടിയിലും, കാറിലും, ബസിലുമെല്ലാമാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി സൈക്കിളില്‍ എത്തിയിരിക്കുകയാണ് കുറച്ച് സിനിമ പ്രേമികള്‍. കാസര്‍ഗോഡു നിന്നും തിരുവനന്തപുരം വരെ സൈക്കിള്‍ ചവിട്ടി 6 ദിവസം കൊണ്ടാണ് ഇവര്‍ എത്തിയത്. ചെറിയ ബാഗുകളുമായി സൈക്കിളില്‍ എത്തിയ ആറാളുകളുള്ള സംഘത്തെ കണ്ടപ്പോള്‍ ടാഗോര്‍ തിയറ്ററിനു മുന്പിലുണ്ടായിരുന്നവരെല്ലാം ഒന്ന് അത്ഭുതപ്പെട്ടു. പന്നെ കാര്യം മനസിലാക്കി പലരും ചുറ്റും കൂടി. സെല്‍ഫിയെടുത്തു. ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ആദ്യ ദിവസം സൈക്കിളിലെത്തി താരങ്ങളായത് കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കാന്തന് എന്ന സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ടോണി മണിപ്ലാക്കലും, ആര്‍ട്ട് ഡയറക്ടര്‍ ഷെബി ഫിലിപ്പും, ഇവരുടെ സുഹൃത്തുക്കളുമാണ്. കാന്തന് എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം തന്നെയാണ് അവര്‍ തിരുവനന്തപുരത്തേക്ക് സൈക്കിളില്‍ എത്തിയതും. നവംബര്‍ 30 ന് കാസര്‍ഗോഡ് നിന്നും പുറപ്പെട്ട ഇവര്‍ ഡിസംബര്‍ ആറ് വൈകിട്ട് 4 മണിയോടുകൂടിയാണ് ടാഗോര്‍ തിയറ്ററില്‍ എത്തുന്നത്. നവംബര്‍ 30 ന് വൈകുന്നേരം 4.30 യ്ക്കാണ് കാസര്‍ഗോഡ് പുതിയ സ്റ്റാര്സ്റ്റില് നിന്നും ഞങ്ങള്‍ യാത്ര തുടങ്ങിയത്. കാന്തന്റെ സംവിധായകനാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. പല സ്ഥലങ്ങളില്‍ തങ്ങിയായിരുന്നു യാത്ര. താമസത്തിന് റൂം ഒന്നും ബുക്ക്് ചെയ്തിരുന്നില്ല. ആവശ്യം വന്നാല്‍ ടെന്റ് അടിക്കാം എന്നു കരുതി അതിനു വേണ്ട സാമഗ്രികള്‍ എല്ലാം കൈയില്‍ കരുതിയിരുന്നു. യാത്രയെക്കുറിച്ച് ടോണി മണ്ണിപ്ലാക്കല്‍ പറയുന്നു. ഞങ്ങള്‍ കണ്ണുരുള്ള സ്വതന്ത്ര സിനിമയുടെ ആള്‍ക്കാരാണ്. ഈ യാത്രയിലൂടെ രണ്ട് കാര്യങ്ങളാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്, ഒന്ന് സമാന്തര സിനിമകള്‍ക്ക് വേദികള്‍ കിട്ടാത്ത ഒരു സാഹചര്യം ഇപ്പോഴുണ്ട്. അതിനൊരു മാറ്റം വരണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള യാത്രയാണിത്. ഇത് ഒരു പ്രതിഷേധം അല്ല. മറ്റൊന്ന് കാന്തന് എന്ന സിനിമയുടെ പ്രചരണം കൂടി ഞങ്ങള്‍ ഇത് കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. ഉണ്ണികൃഷ്ണന് പറഞ്ഞു. ഇവരുടെ സൈക്കിളിനും യാത്രയ്ക്കുമെല്ലാം വലിയ സ്വീകരണമാണ് ടാഗോര്‍ തിയറ്ററില്‍ നിന്നും ലഭിച്ചത്.
സമാന്തര സിനിമകള്‍ക്ക് വേദി വേണം; കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ സൈക്കിള്‍ യാത്ര നടത്തി സ്വതന്ത്രസിനിമ പ്രവര്‍ത്തകര്‍

Next Story