TopTop

കൊറോണ: കുറഞ്ഞ വിലയില്‍ അണുനാശിനിയുമായി കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്

കൊറോണ: കുറഞ്ഞ വിലയില്‍ അണുനാശിനിയുമായി കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്

കുറഞ്ഞ ചിലവില്‍ അണുനാശിനിയുമായി കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് കുറഞ്ഞ ചിലവില്‍ ചിലവു കുറഞ്ഞ രീതിയില്‍ അണുനാശിനി വികസിപ്പിച്ചത്.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് അണുനാശിനി തയ്യാറാക്കിയിരിക്കുന്നത് എന്ന് വകുപ്പു മേധാവി പ്രൊഫസര്‍ മേരി മാത്യു പറഞ്ഞു. ആല്‍ക്കഹോള്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഗ്ലിസറിന്‍ എന്നിവയാണ് അണുനാശിനിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ അണുനാശിനിയില്‍ 80 ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതനാല്‍ മറ്റു സാനിറ്റെസറുകളെക്കാള്‍ ഫലപ്രദമാണിതെന്നും അവര്‍ വിശദീകരിക്കുന്നു.

സാര്‍സ് രോഗഭീതി ഉയര്‍ന്നിരുന്നപ്പോഴും, പ്രളയകാലത്തും, പക്ഷിപ്പനി ഉണ്ടായപ്പോഴുമെല്ലാം ഫാര്‍മസി കോളേജ് ഇത്തരം അണുനാശിനികള്‍ നിര്‍മിച്ചിരുന്നു. പ്രളയകാലത്ത് ്ണുനാശിനി നിര്‍മിക്കാന്‍ എക്‌സൈസ് വകുപ്പ് നല്‍കിയ ആല്‍ക്കഹോളില്‍ ബാക്കി ഉണ്ടായിരുന്നതുപയോഗിച്ചാണ്‌നിലവില്‍ അണുനാശിനി നിര്‍മിച്ചിരിക്കുന്നത്. വിപണിയിലുള്ള അണുനാശിനികള്‍ക്ക് 100 മില്ലി ലിറ്ററിന് 300 രൂപ വരെ വില നല്‍കേണ്ടിവരുന്നത്. ഇവിടെ സൗജന്യമായി ആല്‍ക്കഹോള്‍ ലഭിച്ചതിനാല്‍ മറ്റ് ആവശ്യവസ്തുക്കളും ബോട്ടിലും ഉള്‍പ്പടെ 35 രൂപ മാത്രമാണ് ചിലവ്.

കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് ഇവര്‍ പ്രൊജക്ട് സമര്‍പ്പിച്ചു കഴിഞ്ഞു. അത് അംഗീകരിക്കുകയും ആല്‍ക്കഹോള്‍ ലഭിക്കുകയും ചെയ്താല്‍ വലിയ അളവില്‍ അണുനാശിനി നിര്‍മിച്ചു നല്‍കാന്‍ കഴിയും എന്നാണ് ഇവര്‍ പറയുന്നത്.


Next Story

Related Stories