TopTop

കാർഗിൽ യുദ്ധത്തിൽ കാലുപോയി; ഇന്ത്യയുടെ ബ്ലേഡ് റണ്ണറായി ചരിത്രത്തിലേക്ക് ഓടികയറി ദേവേന്ദർ പാൽ സിംങ്

കാർഗിൽ യുദ്ധത്തിൽ കാലുപോയി; ഇന്ത്യയുടെ ബ്ലേഡ് റണ്ണറായി ചരിത്രത്തിലേക്ക് ഓടികയറി ദേവേന്ദർ പാൽ സിംങ്

ശാരീരിക വെല്ലുവിളി നേരിടുന്നയാള്‍ എന്ന പദം ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വന്തം മനസിനെ നന്നായി പരിശീലിപ്പിക്കാന്‍ കഴിഞ്ഞാല്‍ എല്ലാ മനുഷ്യര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്യാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും റിട്ടേര്‍ഡ് ചെയ്ത മേജര്‍ ദേവന്ദര്‍ പാല്‍ സിംഗ് പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി മാരത്തോണ്‍ ഓട്ടക്കാരനാണ് മേജര്‍ ദേവന്ദര്‍ പാല്‍ സിംഗ്.

1999 കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന്റെ ചെറിയപീരങ്കി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ദേവന്ദറിന് പരിക്കേറ്റു. തുടര്‍ന്ന് ആര്‍മി ആശുപത്രി മേജര്‍ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം ഒരു അനസ്തറ്റിസ്റ്റിന്റെ പരിചരണത്തിലാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ കാലിലെ മുറിവ് അഴുകിയിരുന്നതിനാല്‍ വലതുകാല്‍ കാല്‍ മുട്ടിനു താഴേക്ക് മുറിച്ചു മാറ്റേണ്ടി വന്നു.













ഇത്തരം അനുഭവങ്ങള്‍ ഒരു സാധരക്കാരനെ തളര്‍ത്തുന്നതാണെങ്കില്‍ ദേവന്ദറിന് ഈ അവനുഭവം ജീവിക്കാനുള്ള ശക്തി പകരുകയാണുണ്ടായത്. കൈകാലുകള്‍ പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിയാത്ത ഒരാള്‍ സ്വന്തം ജീവിതത്തിലൂടെ എങ്ങനെ കടന്നുപോകുന്നുവെന്ന് കണ്ടെത്താനുള്ള ഒരു അവസരമായി ഞാന്‍ ഇതിനെ കണ്ടു. അത് പഠിക്കാന്‍ എനിക്ക് ഒരിക്കലും മറ്റൊരു അവസരം ലഭിക്കില്ലല്ലോ. അതിനാല്‍ തന്നെ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു, ''ദേവേന്ദര്‍ പറയുന്നു.

'ഇന്ത്യന്‍ ബ്ലേഡ് റണ്ണര്‍' എന്നറിയപ്പെടുന്ന അദ്ദേഹം ഇപ്പോള്‍ 16 വര്‍ഷമായി മാരത്തോണുകള്‍ ഓടുന്നു. ഇനി പാരാ ഒളിംപിക്‌സ് പോലുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഒരു മനുഷ്യന്റെ ഇച്ഛാശക്തിയും അര്‍പ്പണ ബോധവും അയാളെ എത്ര ഉയരങ്ങളില്‍ എത്തിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മേജര്‍ ദേവന്ദര്‍ പാല്‍ സിംഗ്.


Next Story

Related Stories