TopTop

ടിഫിന്‍ ബോക്‌സും ജാക്കറ്റും എടുക്കാന്‍ എന്നും ഓര്‍മിപ്പിക്കേണ്ടി വരുന്ന ഈ മലയാളി ബാലന്‍ ഐ ക്യു ലെവലില്‍ ഐന്‍സ്റ്റീനും സ്റ്റീഫന്‍ ഹോക്കിംഗിനും മുകളില്‍

ടിഫിന്‍ ബോക്‌സും ജാക്കറ്റും എടുക്കാന്‍ എന്നും ഓര്‍മിപ്പിക്കേണ്ടി വരുന്ന ഈ മലയാളി ബാലന്‍ ഐ ക്യു ലെവലില്‍  ഐന്‍സ്റ്റീനും സ്റ്റീഫന്‍ ഹോക്കിംഗിനും മുകളില്‍

ഇന്റലിജന്‍സ് ക്വോഷന്റ് (ഐ ക്യു) ലെവലില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും സ്റ്റീഫന്‍ ഹോക്കിംഗിനും മുകളില്‍ ഒരു മലയാളി ബാലന്‍. പതിനൊന്നുകാരനായ ആരോണ്‍ ജോസഫ് ഫിഷര്‍ ആണ് ഈ അത്ഭുത നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലോക പ്രശസ്തമായ ബ്രിട്ടീഷ് മെന്‍സ (BRITISH MENSA SOCIETY)യുടെ ഐ ക്യു ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സാധ്യതമായ മാര്‍ക്ക് നേടിയാണ് ആരോണ്‍ ലോകത്തിനു മുന്നില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐ ക്യു ഉള്ളവര്‍ ഉള്‍പ്പെടുന്ന മെന്‍സ സൊസൈറ്റിയില്‍ അംഗത്വം നേടുന്നതിനായി നടത്തിയ പരീക്ഷയില്‍ 162 മാര്‍ക്കാണ് ആരോണ്‍ നേടിയത്. ഒരു മത്സരാര്‍ത്ഥിക്ക് നേടാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന സാധ്യതമായ മാര്‍ക്കാണിത്. ഐന്‍സ്റ്റിന്റെയും ഹോക്കിംഗിന്‍സിന്റെയും ഐ ക്യു ലെവല്‍ മാര്‍ക്കിനെക്കാള്‍ രണ്ടു പോയിന്റ് കൂടുതലാണ് ഇംഗ്ലണ്ടിലെ സ്റ്റോക് ഓണ്‍ ട്രെന്റ് പ്രിയറി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആരോണ്‍ സ്വന്തമാക്കിയിരിക്കുന്നത്.

മെന്‍സ സൊസൈറ്റിയുടെ Cattell III B scale ടെസ്റ്റില്‍ 162 മാര്‍ക്കും Culture Fair Scale ടെസ്റ്റില്‍ 119 മാര്‍ക്കുമാണ് ആരോണ്‍ നേടിയെടുത്തിരിക്കുന്നത്. നിലവില്‍ ഏകദേശം 20,000 ഉയര്‍ന്ന ഐ ക്യു ലെവലുള്ള വ്യക്തികള്‍ ബ്രിട്ടീഷ് മെന്‍സ സൊസൈറ്റിയില്‍ അംഗങ്ങളാണ്. ഇവരില്‍ ഒരാളാണ് ഇനി ആരോണും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളുമായി ആരോണിന് ഇനി ആശയവിനിമയം നടത്താനും ചിന്തകളും ആശയങ്ങളും പങ്കുവയ്ക്കാനും കഴിയും. വ്യത്യസ്ത ആശയഗതികളുമായി പ്രവര്‍ത്തിക്കുന്ന മെന്‍സയുടെ നൂറോളം ഗ്രൂപ്പുകളിലും ആരോണിന് പങ്കാളിയാകാം.ആരോണിന്റെ നേട്ടങ്ങള്‍ ഈയൊരു കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. 2017 ല്‍ നടന്ന ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ മൂന്നാം സ്ഥാനം നേടുമ്പോള്‍ ആരോണിന് പ്രായം വെറും എട്ടുവയസായിരുന്നു. പ്രൈമറി തലത്തില്‍ തന്നെ ഇംഗ്ലീഷ് പദസഞ്ചയത്തില്‍ മള്‍ട്ടി മില്യണര്‍ സ്റ്റാറ്റസ് നേട്ടം കൈവരിച്ചതും സ്വന്തം നിലയില്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും ലഭിക്കുന്ന പുസ്തകങ്ങളിലൂടെയായിരുന്നു. വായനയില്‍ പ്രായത്തില്‍ കവിഞ്ഞ പാടവവും അഭിനിവേശവുമായിരുന്നു ആരോണിന്. സ്‌കൂളിലെ സ്റ്റുഡന്റ് ഡയഗനോസ്റ്റിക് റിപ്പോര്‍ട്ടില്‍ ആരോണിന്റെ റീഡീംഗ് ഏയ്ജ് 16.05 ആണ്. അതായത്,മാതാപിതാക്കളെപ്പോലും അത്ഭുതപ്പെടുത്തിയിരുന്ന കുഞ്ഞ് ആരോണിന്റെ വായനാശീലത്തെ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് കാര്‍ഡില്‍ വിശേഷിപ്പിക്കുന്നത്, 16 വയസിനു മുകളില്‍ പ്രായമുള്ള ഒരാളുടെ വായനാശേഷിയായിരുന്നു 11 കാരനായ ആരോണില്‍ ഉള്ളതെന്നായിരുന്നു. ഇവിടം കൊണ്ടും തീരുന്നില്ല, ആരോണിന്റെ കഴിവുകള്‍, spelling bee ചാമ്പ്യന്‍ കൂടിയായ ആരോണ്‍ തന്റെ അകാദമിക് നേട്ടങ്ങള്‍ക്കപ്പുറം കലാ-കായിക രംഗങ്ങളിലും ഈ ചെറുപ്രായത്തില്‍ തന്നെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ബാലനാണ്. സ്‌കൂളിലെ സ്‌പോര്‍ട് ക്യാപ്റ്റനായ ആരോണ്‍ നിന്തല്‍ കുളത്തിലെ താരത്തിനു പുറമെ പ്രിയറി സ്‌കൂളിന്റെ ബാസ്‌കറ്റ് ബോള്‍ ടീം നായകനുമാണ്. ചിത്രരചനയിലെ പാടവം കീബോര്‍ഡ് വായനയിലും പുലര്‍ത്തുന്നു. പാശ്ചാത്യ സംഗീതത്തിന്റെ ആരാധാകനായ ആരോണ്‍ ഒരു നല്ല ഗായകന്‍ കൂടിയാണ്.


ജീവിതത്തില്‍ ആരാകണമെന്ന ചോദ്യത്തിന് ആരോണ്‍ തന്റെ മാതാപിതാക്കളോട് തന്റെ താല്‍പര്യമറിയിച്ചിരിക്കുന്നത് ബ്രയിന്‍ റിസര്‍ച്ച് എക്‌സിപിരിമെന്റലില്‍ ആണ്. സ്റ്റഫോര്‍ഡ്ഷയര്‍ പബ്ലിക് ലൈബ്രറിയില്‍ കൂടുതല്‍ സമയവും ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ആരോണിന്റെ ഉള്ളില്‍ എങ്ങനെ ഇത്തരം ചിന്തകള്‍ കടന്നുവരുന്നുവെന്ന അത്ഭുതമാണ് ഡോക്ടര്‍ ദമ്പതികളായ മാതാപിതാക്കള്‍ക്ക്. കാര്‍ഡിയോളജിസ്റ്റായ ഡോ. ലൂയി ഫിഷര്‍ മകന്റെ നേട്ടങ്ങളില്‍ അഭിമാനവും സന്തോഷവും പ്രകടിപ്പിക്കുമ്പോള്‍ തന്നെ ചിരിയോടെ ഓര്‍ക്കുന്നത്, സ്‌കൂളിലേക്ക് പോകുമ്പോള്‍ ടിഫിന്‍ ബോക്‌സും ജാക്കറ്റും എടുക്കാന്‍ എന്നും ഓര്‍മിപ്പിക്കേണ്ട ഒരു കുട്ടിയാണല്ലോ ആരോണ്‍ എന്നാണ്. പതോളജിസ്റ്റ് ആയ ഡോ. എലിസബത്ത് ഫിഷര്‍ ആണ് ആരോണിന്റെ മാതാവ്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്നു ഡോ. ലൂയിയും ഡോ. എലിസബത്തും ഇപ്പോള്‍ ഇവിടെ നിന്നും അവധിയെടുത്ത് ഇംഗ്ലണ്ടിലെ സ്‌റ്റോക് സിറ്റിയില്‍ പ്രാക്ടീസ് ചെയ്യുകയാണ്. രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട് ആരോണിന്. മൂത്ത സഹോദരി ഡല്‍ഹിയിലെ യൂണിവേഴ്‌സിറ്റി ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍കിടെക്ചറില്‍ ആര്‍കിടെക്ചരിന് പഠിക്കുന്നു, രണ്ടാമത്തെ സഹോദരന്‍ ഇംഗ്ലണ്ടില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാപിതാക്കള്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതുവരെ തൃപ്പുണിത്തുറ ചോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ആരോണ്‍ ജോസഫ് ഫിഷര്‍.Next Story

Related Stories