TopTop

കുടിവെള്ളത്തില്‍ രാഷ്ട്രീയവും മതവും കലര്‍ത്തുന്നവര്‍ കേള്‍ക്കണം കിണര്‍ വെള്ളം നാട്ടുകാര്‍ക്കായി എഴുതി നല്‍കിയ ഈരാറ്റുപേട്ടയിലെ മൂന്ന് കുടുംബങ്ങളുടെ കഥ

കുടിവെള്ളത്തില്‍ രാഷ്ട്രീയവും മതവും കലര്‍ത്തുന്നവര്‍ കേള്‍ക്കണം കിണര്‍ വെള്ളം നാട്ടുകാര്‍ക്കായി എഴുതി നല്‍കിയ ഈരാറ്റുപേട്ടയിലെ  മൂന്ന് കുടുംബങ്ങളുടെ കഥ

വേനൽ കനക്കുകയാണ്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമവും രുക്ഷമാണ്. ശുദ്ധ ജലത്തിൽ പണമീടാക്കി ടാങ്കറുകളില്‍ എത്തിച്ച് നൽകുന്ന സംഘങ്ങളും ഇതിനോടകം സജീവമായിക്കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ കേരളത്തിൽ നിന്നും തന്നെ കേട്ടു കുടിവെള്ളവും അതിൽ രാഷ്ട്രീയവും മതവും കലർന്ന വാര്‍ത്തകളും. എന്നാൽ ഇവിടെ വ്യത്യസ്ഥരാവുകയാണ് ഈരാറ്റുപേട്ടയിലെ മൂന്ന് കുടുംബങ്ങൾ.

ഭൂമി തങ്ങളുടെ ഉടമസ്ഥതയിലാണ്, പക്ഷേ അവിടെയുള്ള കിണർ നാട്ടുകാരുടേതാണെന്ന് പറയേണ്ടിവരും. ആങ്ങനെ ആ മൂന്ന് കിണകൾ ഒരു നാടിന്റെ തന്നെ കുടിവെള്ള സ്രോതസ്സായ കഥയാണ് ഈരാറ്റു പേട്ടക്കാർക്ക് പറയാനുള്ളത്. മാതൃഭൂമിയാണ് ഈ മാതൃകാ കിണറുകളെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്.

ഈരാറ്റുപേട്ട മാങ്കുഴക്കൽ പരേതനായ അലി സാഹിബ്, നാട്ടുകാരായ കണ്ടത്തിൽ കെ.എം. മുഞ്ഞുമുഹമ്മദ് സഹാബും ചെറിയവല്ലം തമ്പി ഹാജി എന്നിവരുടേതാണ് ഈ മാതൃകാ കിണറുകൾ. അലി സാഹിബാണ് ഈ ആശയം ആദ്യം നടപ്പാക്കുന്നത്. മറ്റുള്ളവരും ആ പാത പിന്തുടർന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പ് അലി സാഹിബിന്റെ കുട്ടിക്കാലം മുതേല മാങ്കുഴക്കൽ വീട്ടിലെ കിണർ നാട്ടുകാരുടെ ആശ്രമായിരുന്നു. ഇത് കണ്ടായിരുന്നു അദ്ദേഹം വളർന്നതും അതുകൊണ്ട് തന്നെ വർഷങ്ങൾക്ക് മുന്പ് ഭൂസ്വത്തുക്കൾ മക്കളുടെ പേരിൽ എഴുതിവെക്കുമ്പോഴും കിണർനിന്ന ഭാഗംമാത്രം അദ്ദേഹം ഒഴിവാക്കി. ആത് ആരുടെ പേരിലും എഴുതിച്ചേർത്തില്ല അലി സാഹിബ്. നാട്ടുകാരുടെ ആശ്രയമായ കിണർ മരണശേഷവും അങ്ങനെത്തന്നെയാവട്ടേയെന്ന അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ആ തീരുമാനത്തിന് പിന്നിൽ.

ആ കനിവിന്റെ ഉറവ ഇന്നും തുടരുകയാണ്. എൺപതോളം മോട്ടോറുകളുണ്ട് കിണറിൽ. 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപ്പരം കുടുംബങ്ങളിലേക്കാണ് വെള്ളമെത്തുന്നത്.

സമാനമാണ് മുഞ്ഞുമുഹമ്മദ് സഹാബിന്റെയും തമ്പി ഹാജിയുടെയും കിണറുകളുടെ അവസ്ഥയും. സഹാബിന്റെ കിണറിൽ ഇരുപതും, ഹാജിയുടെ കിണറിൽ ഇരുപത്തിയഞ്ചും മോട്ടോറുകളാണ് ഇരുവരെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. എല്ലാം സമീപവാസികളുടേത്. ആർക്കും എപ്പോൾ വേണമെങ്കിലും വെള്ളമെടുക്കാം കിണർ വൃത്തിയായി സൂക്ഷിക്കണമെന്ന നിബന്ധനമാത്രം. ഇത്രയും മോട്ടോറുകൾ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ കിണറിലെ വെള്ളം വറ്റിയാലും പ്രശ്നമില്ലെന്ന് നാട്ടുകാർ. കാരണം അരമണിക്കൂർ ക്ഷമിക്കാന്‍ തയ്യാറായാൽ ഒരുടാങ്കിലേക്കുള്ള വെള്ളം വീണ്ടും കിണറിലെത്തിയിരിക്കും.

ളിലുമുണ്ട് കാരുണ്യത്തിന്റെ കുളിർവെള്ളം. അതും നാട്ടുകാർക്കുതന്നെ. കണ്ടത്തിൽ കിണറിൽ 20-ഉം ചെറിയവല്ലം കിണറ്റിൽ 25-ഉം മോട്ടോറുകൾ സമീപവാസികളുടേത്! ആർക്കും വെള്ളമെടുക്കാം, കിണർ വൃത്തിയായി സൂക്ഷിക്കണമെന്നുമാത്രം. കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാരണം അരമണിക്കൂർ കാത്തിരുന്നാൽ ഒരു ടാങ്കിലേക്കുള്ള വെള്ളം വീണ്ടുംകിണറ്റിലെത്തിയിരിക്കുമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ പ്രായത്തിന്റെ അവശതകളിൽ വീടുകളിൽ വിശ്രമത്തിലാണ് മുഞ്ഞുമുഹമ്മദ് സഹാബും തമ്പി ഹാജിയും.


Next Story

Related Stories