TopTop

വീട്ടുജോലിക്കാരിക്ക് വേണ്ടി പുലര്‍ച്ചെ നാല് മുതല്‍ പത്തുവരെ തെരുവില്‍ ഭക്ഷണം വില്‍ക്കുന്ന എംബിഎ ദമ്പതികള്‍

വീട്ടുജോലിക്കാരിക്ക് വേണ്ടി പുലര്‍ച്ചെ നാല് മുതല്‍ പത്തുവരെ തെരുവില്‍ ഭക്ഷണം വില്‍ക്കുന്ന എംബിഎ ദമ്പതികള്‍

മുംബൈയിലെ കണ്ടിവാല റെയിൽവെ സ്റ്റേഷനു മുൻപിൽ എല്ലാദിവസവും രാവിലെ ദമ്പതികൾ ഭക്ഷണം വിൽക്കുന്നത് കാണാം. നാല് മണിമുതൽ 10 മണിവരെയാണ് ഇവർ ഭക്ഷണം വിൽക്കുന്നത്. രണ്ടുപേരും എംബിഎ ബിരുദധാരികളാണ്. ഇരുവർക്കും നല്ല ജോലിയുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇവർ രാവിലെ ഭക്ഷണം വിൽക്കുന്നതിനായി സ്റ്റാൾ തുടങ്ങിയിരിക്കുന്നത് എന്നത് എല്ലാവരുടെയും സംശയമാണ്.

ദീപാലി ഭാട്ടിയ എന്ന സ്ത്രീ കഴിഞ്ഞ ദിവസം, അശ്വിനി ഷേണായി ഷായുടെയും ഭർത്താവിന്റെയും ഭക്ഷണസ്റ്റാളിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത് ഇപ്പോൾ വൈറലായിരിക്കുകയാണ്.

55 വയസ്സുള്ള അവരുടെ വീട്ടുജോലിക്കാരിക്കുവേണ്ടിയാണ് ദമ്പതികള്‍ ഭക്ഷണം വിൽക്കുന്നത്. അവരുണ്ടാക്കുന്ന ഭക്ഷണം ഇവർ വിൽക്കുന്നു. ജോലിക്കാരിയുടെ ഭർത്താവ് തളർവാദം വന്ന് കിടപ്പിലാണ്.


ദീപാലി ഭാട്ടിയയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ദമ്പതികളെ ലോകമറിയുന്നത്. നിരവധിപേരാണ് ദമ്പതികളെ അഭിനന്ദിച്ചുകൊണ്ടെത്തുന്നത്.


Next Story

Related Stories