മുസ്ലീം വിവാഹത്തില്‍ സിക്കു മതക്കാരുടെ തലപ്പാവ് ധരിച്ച് വരന്. ഡല്‍ഹി കലാപത്തില്‍ മുസ്ലീംങ്ങള്‍ക്ക് സഹായവുമായെത്തിയ സിഖുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് അബ്ദുള്‍ ഹക്കീം എന്ന എന്ന പഞ്ചാബ് സ്വദേശി തലപ്പാവ് ധരിച്ചത്. ഡല്‍ഹി കലാപ വേളില്‍ ആക്രമിക്കപെട്ട് മുസ്ലീംങ്ങള്‍ക്ക് ഭക്ഷണവും താമസസ്ഥലവും സിക്കുകാര്‍ നല്‍കിയിരുന്നു.
ഹക്കീമിനെ കൂടാതെ കല്യാണത്തില്‍ പങ്കെടുത്ത പലരും മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്കാന് തലപ്പാനവ് ധരിച്ചിരുന്നു. ഡല്‍ഹിയിലെ മുസ്ലീങ്ങളെ രക്ഷിച്ച സിഖുകാരുടെ ബഹുമാനാര്‍ത്ഥം തലപ്പാവ് ധരിക്കുമെന്നും സാമുദായിക ഐക്യത്തിന്റെ സന്ദേശം നല്‍കുമെന്നും അബ്ദുള്‍ മുന്‍കൂട്ടി ഞങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അബ്ദുള്‍ ഹക്കീമിന്റെ പ്രവര്‍ത്തിയെക്കുറിച്ച് വധുവിന്റെ പിതാവ് സലീം ഖാന് പറയുന്നതിങ്ങനെയെന്ന് ട്രിബ്യൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹി കലാപവേളയില്‍ സിഖുക്കാരും മുസ്ലീങ്ങളും പരസ്പരം തലപ്പാവുകള്‍ കൈമാറുന്ന ആംനെസ്റ്റ്ലി ഇന്റെര്‍ നാഷ്ണലിന്റെ വീഡിയോ വൈറലായിരുന്നു.