TopTop

അഞ്ച് ട്രാന്‍സ് വ്യക്തികള്‍ക്ക് ജോലി നല്‍കി ഒഡീഷ സര്‍ക്കാര്‍

അഞ്ച് ട്രാന്‍സ് വ്യക്തികള്‍ക്ക് ജോലി നല്‍കി ഒഡീഷ സര്‍ക്കാര്‍

എല്‍ജിബിടിക്യൂഐഎപ്ലസ് കമ്മ്യൂണിറ്റിയിലുള്ളവര്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന അവഗണനയ്‌ക്കൊപ്പം അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് തെഴിലില്ലായ്മ. വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കില്‍ പോലും പലരും ഇവര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറാകാറില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായി ഈ കമ്മ്യൂണിറ്റിയെക്കൂടി പരിഗണിക്കുകയാണ് ഇപ്പോള്‍ ഒഡീഷ സര്‍ക്കാര്‍.

എല്‍ജിബിടിക്യൂഐഎപ്ലസ് കമ്മ്യൂണിറ്റിയുടെ ശാക്തീകരണത്തിനായി അഞ്ച്ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ജോലി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ഒഡീഷ സര്‍ക്കാര്‍. സര്‍ക്കാരിനു കീഴിലുള്ള മാല്‍ക്കന്‍ഗിരി ജില്ലാ ആശുപത്രിയില്‍ സെക്യൂരിറ്റി ജോലിക്കായാണ് അഞ്ച് ട്രാന്‍സ് വ്യക്തികളെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.

ദുര്‍ഗ, സൊണാലി, തുഷാര്‍, കൈലാശ്, ഹിയാല്‍ എന്നിവര്‍ക്കാണ് ജോലി ലഭിച്ചത്. പ്രസവ വാര്‍ഡിലും, കുട്ടികളുടെ വാര്‍ഡിലുമായാണ് ഇവര്‍ സെക്യൂരിറ്റികളായി ജോലി നോക്കുന്നത്. പ്രതിമാസം 6000 മുതല്‍ 7000 വരെ രൂപ ശമ്പളവും ഇന്‍ഷൂറന്‍സും മറ്റ് സൗകര്യങ്ങളും ഗവണ്‍മെന്റ് നല്‍കും. ഗവണ്‍മെന്റിന്റെ നിര്‍മല്‍ പദ്ധതി പ്രകാരമാണ് ഇവര്‍ക്ക് ജോലി നല്‍കിയിരിക്കുന്നത്.

ജോലിയില്‍ പ്രവേശക്കുന്നതിനു മുന്‍പ് മല്‍ക്കന്‍ഗിരി ജില്ല പോലീസ് ഇവര്‍ക്ക് പരിശലനം നല്‍കിയിരുന്നു. 15 ദിവസം നീണ്ടു നില്‍ക്കുന്നതായിരുന്നു പരിശീലനപരിപാടി. ദിവസത്തില്‍ 8 മണിക്കൂറാണ് ജോലി സമയം.





Next Story

Related Stories