TopTop

പ്ലാസ്റ്റിക് പേനകള്‍ക്ക് ശവകുടീരമൊരുക്കി പെന്‍ഡ്രൈവ് പദ്ധതി

പ്ലാസ്റ്റിക് പേനകള്‍ക്ക് ശവകുടീരമൊരുക്കി പെന്‍ഡ്രൈവ് പദ്ധതി

ആളുകള്‍ കൂടുതലായുപയോഗിക്കുന്ന റീഫില്‍ പേനകള്‍ വലിച്ചെറിയുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക വിപത്തിനെതിരെ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ്. നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'പെന്‍ഡ്രൈവ് 'പദ്ധതിയുടെ ഭാഗമായി ഉപയോഗിച്ച് വലിച്ചെറിഞ്ഞ ആറായിരത്തോളം റീഫില്‍ പേനകള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ചു.

ഈ പേനകള്‍ കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഹരിത മിഷന് നല്‍കി റീസൈക്കിള്‍ ചെയ്യുമെന്നും വൃത്തിയാക്കി ഉപയോഗിക്കാവുന്നവ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കുമെന്നും പ്രിന്‍സിപ്പല്‍ ഡോ:മാത്യു പോള്‍ ഊക്കന്‍ അറിയിച്ചു.

വൈസ് പ്രിന്‍സിപ്പല്‍ മാരായ പി.ആര്‍. ബോസ്, ഫാ. ജോയ് പീനിക്ക പറമ്പില്‍, ഫാ.ജോളി ആന്‍ഡ്രൂസ് പ്രോഗ്രാം ഓഫീസര്‍മാരായ തരുണ്‍.ആര്‍, ജിന്‍സി സ്. ആര്‍, നിമിത.സി. എന്‍, വിശാല്‍.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബയോഡൈവേഴ്‌സിറ്റി ക്ലബ്ബ്, സി.എസ്. എ എന്നീ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു.


Next Story

Related Stories