TopTop
Begin typing your search above and press return to search.

ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യസംസ്‌ക്കരണത്തിന് 4.79 കോടി രൂപയുടെ പദ്ധതിയമായി സര്‍ക്കാര്‍

ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യസംസ്‌ക്കരണത്തിന് 4.79 കോടി രൂപയുടെ പദ്ധതിയമായി സര്‍ക്കാര്‍

ജൈവ-അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം 4.79 കോടി രൂപ കേരള ടൂറിസം വകുപ്പ് ചിലവഴിക്കുന്നു. 'പ്രോജക്ട് ഗ്രീന്‍ ഗ്രാസ്' പ്രകാരം 79 ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യങ്ങളാണ് സംസ്‌കരിക്കുന്നത്. ക്ലീന്‍ കേരള കമ്പനി വഴിയും സുചിത്വ മിഷന്‍ എംപാനല്‍ ചെയ്ത ഏജന്‍സികളിലൂടെയുമാണ് പദ്ധതി നിര്‍വഹണം ആസൂത്രണം ചെയ്തിരിക്കുന്നത്. നിശ്ചിത സ്ഥലങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശേഖരിക്കുന്നതിനും, ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഏജന്‍സികളെ ചുമതലപ്പെടുത്താനാണ് പദ്ധതി. അതിനായുള്ള ഏജന്‍സികളെ തിരഞ്ഞെടുക്കും. എറണാകുളം-മൂന്നാര്‍ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് അടിമാലി പോലുള്ള വനമേഖലകളിലെ, മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിന് ആരംഭിച്ച പദ്ധതിയാണ് ഗ്രീന്‍ ഗ്രാസ്. പിന്നീട് എല്ലാ പിഡബ്ല്യുഡി റോഡുകളും മറ്റ് വനമേഖലകളും ടൂറിസം കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്ന നിലയില്‍ പദ്ധതി വിപുലീകരിച്ചു. മൂന്നാര്‍-ഇടുക്കി പ്രദേശത്തെ മാലിന്യ സംസ്‌കരണത്തിനായി മാത്രം ടൂറിസം വകുപ്പ് ഇതുവരെ 1.5 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുകൂടെ ഈ മാലിന്യ നിര്‍മാര്‍ജന പദ്ധതി വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. എസ്റ്റിമേറ്റ് അനുസരിച്ച് ഓരോ കേന്ദ്രങ്ങള്‍ക്കും 5,96,858 രൂപവീതം ലഭിക്കും. തിരുവനന്തപുരത്തെ 11 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, കൊല്ലത്ത് ഒമ്പത്, എറണാകുളത്ത് എട്ട്, ഇടുക്കി - തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഏഴ് വീതം, വയനാട് ആറ്, പാലക്കാട് കോഴിക്കോട് - കണ്ണൂര്‍ എന്നിവിടങ്ങളില്‍ അഞ്ച് വീതം, പത്താനത്തിട്ട - മലപ്പുറം എന്നിവിടങ്ങളില്‍ നാല് വീതം, കോട്ടയം - കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ മൂന്ന് വീതം, ആലപ്പുഴയില്‍ രണ്ട് എന്നിങ്ങനെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.


Next Story

Related Stories