TopTop

അപകടത്തില്‍ രക്തമൊലിച്ചെത്തുന്നവര്‍ക്ക് പുതിയ വസ്ത്രത്തിനായി കടകളിലേക്കോടേണ്ട; വസ്ത്രബാങ്കുമായി പുതുക്കാട് താലൂക്ക് ആശുപത്രി

അപകടത്തില്‍ രക്തമൊലിച്ചെത്തുന്നവര്‍ക്ക് പുതിയ വസ്ത്രത്തിനായി കടകളിലേക്കോടേണ്ട; വസ്ത്രബാങ്കുമായി പുതുക്കാട് താലൂക്ക് ആശുപത്രി

കിട്ടുന്ന ശമ്പളം മുഴുവന്‍ വീട്ടിലേക്ക് കൊണ്ട് പോകുന്നവരല്ല പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍. അവരുടെ ശമ്പളത്തിന്റെ ഒരുഭാഗം ആശുപത്രിക്കുകൂടി ഉള്ളതാണ്. ആശുപത്രി എപ്പോഴും രോഗിസൗഹൃദമായിരിക്കണമെന്നു നിര്‍ബന്ധമുള്ള പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ ആരംഭിച്ച പുതിയ പദ്ധതിയാണ് വസ്ത്രബാങ്ക്. അപകടത്തില്‍ രക്തമൊലിച്ചെത്തുന്നവര്‍ക്ക് ഇനി പുതിയ വസ്ത്രത്തിനായി കടകളിലേക്കോടണ്ട. അവര്‍ക്കുള്ള പുത്തന്‍ വസ്ത്രങ്ങള്‍ ഇനി ആശുപത്രി തന്നെ നല്‍കും.

ദേശീയുപാതയ്ക്ക് അടുത്തുള്ള ആശുപത്രിയായതിനാല്‍ തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ദിവസേന അഞ്ചോ, ആറോ ആക്സിഡന്റ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരീരത്തില്‍ മുഴുവന്‍ രക്തമായി വരുന്നവരെ ചില സന്ദര്‍ഭങ്ങളില്‍ ജില്ല ആശുപത്രിയിലേക്കോ, മെഡിക്കല്‍ കോളേജിലേക്കോ മാറ്റേണ്ടതായിവരാം. അത്തരം സന്ദര്‍ഭങ്ങളില്‍ രക്തക്കറയോടെ തന്നെ പറഞ്ഞയക്കേണ്ടിവരുന്നതിന് ഒരു പരിഹാരമാവുകയാണ് ഈ പദ്ധതി.

മൂന്ന് പാലിയേറ്റീവ് കെയറാണ് താലൂക്ക് ആശുപത്രിയിലുള്ളത്. അതില്‍ കിടപ്പിലായ രോഗികളാണ് ഉണ്ടാവുക. അവരെ അത്യാവശ്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യത്തിങ്ങളിലും മറ്റും പലപ്പോഴും ഇവരുടെ വസ്ത്രിത്തില്‍ മലം മൂത്ര വിസര്‍ജനം ഉണ്ടാവും. അവര്‍ക്കും ആശ്വാസമാവുകയാണ് ഈ വസ്ത്രബാങ്ക്.

ഏകദേശമിപ്പോള്‍ ഒരുമാസമായി വസ്ത്രബാങ്ക്് എന്ന പേരില്‍ ഈ പദ്ധതി തുടങ്ങിയിട്ട്. രോഗികളില്‍ നിന്നായാലും, അവരുടെ കൂടെയുള്ളവരില്‍ നിന്നായാലും മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുക്കാട് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെടര്‍ വിദ്യാധരന്‍ പറഞ്ഞു.

നിലവില്‍ ആശുപത്രി ഉദ്യോഗസ്ഥര്‍ തന്നെയാണ് വസ്ത്രബാങ്കിലേക്കുള്ള വസ്ത്രങ്ങള്‍ കൊണ്ടു വരുന്നത്. പുതിയ വസ്ത്രങ്ങളോ, പഴയവസ്ത്രങ്ങള്‍ കഴുകി വൃത്തിയോക്കിയതോ വസ്ത്രബാങ്കിനായി നല്‍കാം. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ക്കുവരെയുള്ള വസ്ത്രങ്ങള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ലഭ്യമാണ്.


Next Story

Related Stories