TopTop
Begin typing your search above and press return to search.

'നാടിനു വേണ്ടി യുവതയുടെ കരുതല്‍'; ഡിവൈഎഫ്‌ഐ സമാഹരിച്ച 11 കോടിയോളം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

നാടിനു വേണ്ടി യുവതയുടെ കരുതല്‍; ഡിവൈഎഫ്‌ഐ സമാഹരിച്ച 11 കോടിയോളം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

റീസൈക്കിള്‍ കേരള പദ്ധതിവഴി സമാഹരിച്ച 11 കോടിയോളം രൂപ ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ആകെ 10,95,86,537 രൂപയാണ് ഡിവൈഎഫ്ഐ സമാഹരിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശേഖരിച്ച പാഴ് വസ്തുക്കളും, പത്രങ്ങളും, പ്രകൃതി വിഭവങ്ങളും, ലോക്ക്ആര്‍ട്ടിലൂടെ നിര്‍മ്മിച്ച വസ്തുക്കളും വില്‍പ്പന നടത്തിയും, മറ്റ് ജോലികള്‍ ചെയ്തുമാണ് സംഭാവനയ്ക്കായുള്ള പണം സ്വരുക്കൂട്ടിയതെന്ന് സംസ്ഥാന സെക്രട്ടറി എഎ റഹീം അറിയിച്ചു.

പൊതുജനങ്ങളില്‍ നിന്നും മികച്ച പിന്തുണയും, സഹായവും ലഭിച്ചിരുന്നു എന്നും ഡിവൈഎഫ്‌ഐ അറിയിക്കുന്നു. പണം സമാഹരിക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചും വില്‍പ്പന നടത്തിയിരുന്നു. ആറര ടണ്‍ പ്ലാസ്റ്റിക്കാണ് ഇത്തരത്തില്‍ ജലാശയങ്ങളില്‍ നിന്നും നീക്കെ ചെയ്തത്. 1519 ടണ്‍ ഇരുമ്പ് മാലിന്യവും ശേഖരിച്ച് വില്‍പ്പന നടത്തിയിരുന്നു.

അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സികെ വിനീത്, സഹല്‍ അബ്ദുള്‍ സമദ് എന്നീ കായികതാരങ്ങലുടെ ജേഴ്സികള്‍ ലേലത്തില്‍ വെച്ചതിലൂടെ ലക്ഷങ്ങള്‍ സമാഹരിക്കാനായെന്നാണ് ഡിവൈഎഫ്ഐ അറിയിക്കുന്നത്. ഇവയൊന്നും കൂടാതെ സാനിറ്റൈസര്‍ നിര്‍മ്മിച്ച് വില്‍പ്പനയും നടത്തിയിരുന്നു. നാടിനു വേണ്ടി യുവാക്കള്‍ നടത്തിയ ഈ പ്രവര്‍ത്തനത്തെ നിരവധിപേര്‍ അഭിനന്ദിക്കുന്നുണ്ട്.


Next Story

Related Stories