ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്ന മേഖലകളിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യന്‍ ദമ്പതിമാര്‍. തെക്കന്‍ ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് കാട്ടുതീയില്‍ വലയുന്ന ജനങ്ങള്‍ക്കും, രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുമായി ഇവര്‍ ഭക്ഷണമെത്തിക്കുന്നത്. ഹോട്ടല്‍ ഉടമകളായ കന്‍വാല്‍ജിത്ത് സിംഗും ഭാര്യ കമല്ജിത്തുമാണ് ഭക്ഷവിതരണം നടത്തുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഓസ്ട്രേലിയയില്‍ ജീവിക്കുകയാണ് ഇരുവരും. അതിനാല്‍ തന്നെ ഇത് തങ്ങളുടെ കടമയാണെന്നാണ് കന്‍വാല്‍ജിത്ത് എസ്ബിഎസ് പഞ്ചാബിയോട് പറഞ്ഞു. മെല്‍ബണ്‍ ആസ്ഥാനമായുള്ള ചാരിറ്റി ഓര്‍ഗനൈസേഷനായ സിഖ് വൊളന്റിയേഴ്സ് വിക്ടോറിയയുടെ വിവിധ ഭാഗങ്ങളില്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഇത് ഓസ്ട്രേലിയയില്‍ ഉള്ളവരും ചെയ്യുന്നതാണ്. അതു തന്നെ ഞങ്ങളും ചെയ്യുന്നു ദമ്പതികള്‍ പറയുന്നു.
2019 സെപ്റ്റംബര്‍ മുതല്‍ ഓസ്ട്രേലിയയില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ കാട്ടുകതീ ആളിപ്പടര്‍ന്നിരുന്നു. അതിശക്തമായ കാറ്റുള്ളതിനാല്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നും തീ കെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പരിസരത്തേക്ക് അടുക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്നുമാണ് റിപ്പോര്‍ട്ടകള്‍.