TopTop
Begin typing your search above and press return to search.

എസ്എസ്എൽസി പരീക്ഷ എഴുതുന്ന 20 സ്കൂളുകളിലേക്ക് ഫുട്ട് ഓപ്പറേറ്റസ് സാനിറ്റൈസർ ഡിസ്‌പെൻസർ വിതരണം ചെയ്ത് ഷാനിമോൾ ഉസ്മാൻ

എസ്എസ്എൽസി പരീക്ഷ എഴുതുന്ന 20 സ്കൂളുകളിലേക്ക് ഫുട്ട് ഓപ്പറേറ്റസ് സാനിറ്റൈസർ ഡിസ്‌പെൻസർ വിതരണം ചെയ്ത് ഷാനിമോൾ ഉസ്മാൻ

അരൂർ മണ്ഡലത്തിലെ 2443 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന 20 സ്കൂളുകളിലേക് ഫുട്ട് ഓപ്പറേറ്റസ് സാനിറ്റൈസർ ഡിസ്‌പെൻസർ വിതരണം ചെയ്ത് ഷാനിമോൾ ഉസ്മാൻ എംഎൽഎ. ഹെൽത്ത് കെയർ ഇനീഷ്യേറ്റീവിൻ്റെ ഭാഗമായാണ് സാനിറ്റൈസർ ഡിസ്പെൻസർ സ്കൂളുകൾക്ക് വിതരണം ചെയ്യുന്നത് എന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കോവിഡ് കാലത്ത് പ്രതിരോധമാണ് പ്രധാനമെന്ന് ലോകാരോഗ്യ സംഘടനയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. സാനിറ്റൈസർ, മാസ്ക് ഉപയോഗങ്ങൾ മുടങ്ങാതെ വേണം. ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നൽകിയിരുന്നു. കാല് കൊണ്ട് താഴെ തൊടുമ്പോള്‍ മുകളില്‍ നിന്ന് സാനിറ്റൈസര്‍ കൈകളിലേയ്ക്ക് വരുന്ന സംവിധാനമാണിത്. 250 മില്ലീ ലിറ്റര്‍ മുതല്‍ രണ്ട് ലിറ്റര്‍ വരെ സാനിറ്റൈസര്‍ വക്കാനുള്ള അഡ്ജസ്റ്റിംഗ് സംവിധാനമുണ്ട്.


Next Story

Related Stories