Top

ഇവിടെ ഇനിയാര്‍ക്കും അകന്നിരിക്കാന്‍ കഴിയില്ല; സമാധാനത്തിന്റെ ആയുധം യുഎന്‍ ഹെഡ്‌ക്വാട്ടേഴ്‌സില്‍

ഇവിടെ ഇനിയാര്‍ക്കും അകന്നിരിക്കാന്‍ കഴിയില്ല; സമാധാനത്തിന്റെ ആയുധം യുഎന്‍ ഹെഡ്‌ക്വാട്ടേഴ്‌സില്‍

ന്യൂയോര്‍ക്കിലെ യു എന്‍ ഹെഡ്‌ക്വാട്ടേഴ്‌സില്‍ അനുനയത്തിന്റെയും സംഭാഷണത്തിന്റയും പ്രതീകമായി ആര്‍ക്ക് രൂപത്തിലുള്ള ബെഞ്ച് സ്‌നോഹേറ്റ നിര്‍മ്മിച്ചു. നോബല്‍ പീസ് സെന്‍ററാണ് ഈ ബെഞ്ച് കമ്മീഷന്‍ ചെയ്തത്. നെല്‍സണ്‍ മണ്ടേലയുടെ 'ഇരുന്നു സംസാരിക്കുക എന്നതാണ് ഏറ്റവും നല്ല ആയുധം' എന്ന ഉദ്ധരണിയില്‍ നിന്നുമാണ് ഇതു നിര്‍മ്മിക്കാന്‍ പ്രചോദനം ലഭിച്ചിരിക്കുന്നത്.

യു എന്‍ ഹെഡ്‌ക്വാട്ടേഴ്‌സിലെ പ്രസിദ്ധമായ അഹിംസ ശില്‍പ്പത്തിന് അടുത്തായാണ് ബെഞ്ച് നിര്‍മ്മിച്ചിരിക്കുന്നത്. സമാധാനത്തിനായി ജനങ്ങളെ അനുനയിപ്പിക്കാനും, അവരെ ഒപ്പം കൂട്ടാനും ശ്രമിച്ച മുന്‍കാല നോബല്‍ ജേതാക്കള്‍ക്കുള്ള ആദരമാണ് ഈ നിര്‍മ്മാണം ലക്ഷ്യം വെക്കുന്നത്. വിട്ടുവീഴച, സംഭാഷണം, അനുകമ്പ തുടങ്ങിയ നെല്‍സണ്‍ മണ്ടേലയുടെ ആശയങ്ങള്‍ക്കും ആദരമര്‍പ്പിക്കുന്നുണ്ട് ഈ നിര്‍മ്മാണം.

ആര്‍ക്ക് രൂപത്തിലുള്ള ബെഞ്ചിന്റെ രൂപകല്‍പ്പന രണ്ടു പേര്‍ തമ്മിലുള്ള അകലത്തെ കുറയ്ക്കുകയും അടുത്തിരുന്ന് സംസാരിക്കാനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നു. ഇത് സമാധാനത്തിലേക്ക് നയിക്കും എന്നാണ് പ്രത്യാശിക്കുന്നത്.

'സമാധാനത്തിനായുള്ള മുന്‍കരുതല്‍ ആളുകളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ്. ഫലപ്രദമായ ആശയവിനിമയം വളര്‍ത്തിയെടുക്കുന്നതിനായി ശാശ്വതമായ ചിഹ്നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു ഉപകരണമായി ഡിസൈനുകളെ ഉപയോഗിക്കാമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' സ്‌നെഹെറ്റ സ്ഥാപകന്‍ കെറ്റില്‍ ട്രോഡല്‍ തോര്‍സന്‍ പറഞ്ഞു.

2019 ജൂലൈ 18 ന് നെല്‍സണ്‍ മണ്ടേല ദിനത്തില്‍ യു എന്‍ ഹെഡ്ക്വാട്ടേഴ്‌സിനു മുന്നില്‍ സ്ഥാപിച്ച ഈ സമാധാനത്തിനുള്ള ആയുധം ഒക്ടോബര്‍ 15 വരെ അവിടെ പ്രദര്‍ശിപ്പിക്കുകയും പിന്നീട് ഓസ്ലോയിലെ സമാധാന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും.


Next Story

Related Stories