TopTop
Begin typing your search above and press return to search.

സ്ത്രീ സുരക്ഷയ്ക്ക് 'കാവലന്‍' ആപ്പുമായി തമിഴ്‌നാട് പോലീസ്

സ്ത്രീ സുരക്ഷയ്ക്ക് കാവലന്‍ ആപ്പുമായി തമിഴ്‌നാട് പോലീസ്

സ്ത്രീ സുരക്ഷയ്ക്ക് പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി തമിഴ് നാട് പോലീസ്. കാവലന്‍ എന്നു പേരു നല്‍കിയിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആംടെക്സ്റ്റാണ് വികസിപ്പിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങില്‍ പോലീസിന്റെ സഹായം തേടാന്‍ ഈ ആപ്പ് ഉപയോഗപ്പെടുത്താം. അപകടം പോലീസിനെ അറിയിക്കുന്നതിനായി ആപ്ലിക്കേഷന്റെ ഹോം പേജിലുള്ള എസ്ഒഎസ് എന്ന ചുവന്ന ബട്ടന്‍ അമര്‍ത്താവുന്നതാണ്. ബട്ടന്‍ അമര്‍ത്തിയാല്‍ ഉടന്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അപകം ഉണ്ടെന്ന കാര്യം അറിയിക്കാനുള്ള സംവിധാനവുമുണ്ട്. തുടര്‍ന്ന് പെട്ടന്ന് തന്നെ പോലീസിന് അപകടം നടന്ന സ്ഥലത്തെത്താന്‍ സാധിക്കും. കൂടാതെ ജിപിആര്‍എസ് സംവിധാനമുപയോഗിച്ച് ആപ്പ് ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടു പിടിക്കാനും പോലീസിനു കഴിയും. സാധാരണ അപകടമുണ്ടാകുമ്പോള്‍ 100 ലേക്കാണ് വിളിക്കുക. എന്നാല്‍ ആ നമ്പറിലേക്ക് വിളിക്കുമ്പോള്‍ എപ്പോഴും ലഭ്യമായിക്കൊള്ളണമെന്നില്ല. ചില സമയങ്ങളില്‍ ഫോണ്‍കോള്‍ ബിസിയാകാം. എന്നാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ അത്തരത്തിലുള്ള ഒരു പ്രശ്‌നവും ഉണ്ടാകുന്നില്ല. ഫ്‌ളവര്‍ ബസാര്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ ലക്ഷ്മണന്‍ ദ ന്യൂസ മിനിറ്റിനോട് പറഞ്ഞു. ഈ ആപ്ലിക്കേഷന്‍ ആഡ്രോയിഡിലും ഐഫോണിലും ലഭ്യമാണ്. പേരും, വിലാസവും, ഫോണ്‍ നമ്പറും, ബന്ധുവിന്റെ പേരും നമ്പറും ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാം. ഒരു സ്ത്രീയില്‍ നിന്നും ലഭിച്ച എസ്ഒഎസ് സഹായാഭ്യാര്‍ത്ഥന ലഭിച്ചതിലൂടെ ഡിസംബര്‍ മാസം ആദ്യം തമിഴ്‌നാട്ടിലെ എന്‍ കെ നഗറില്‍ നിന്നും രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


Next Story

Related Stories