TopTop

കൂട്ടുകാരനു വേണ്ടി ആരോഗ്യമന്ത്രിക്ക് സഹപാഠികളുടെ കത്ത്; കുട്ടിയുടെ ചികിത്സാ ചിലവ് ഏറ്റെടുത്ത് ആരോഗ്യവകുപ്പ്

കൂട്ടുകാരനു വേണ്ടി ആരോഗ്യമന്ത്രിക്ക് സഹപാഠികളുടെ കത്ത്; കുട്ടിയുടെ ചികിത്സാ ചിലവ് ഏറ്റെടുത്ത് ആരോഗ്യവകുപ്പ്

കൂട്ടുകാരനെ സഹായിക്കാന്‍ ആരോഗ്യമന്ത്രിക്ക് കത്തെഴുതി പടിഞ്ഞാറെ കല്ലട എല്‍പി സ്‌കൂളിലെ കുട്ടികള്‍. കത്തു കിട്ടിയ ആരോഗ്യ വകുപ്പ്് കുട്ടിയുടെ ചികിത്സാ ചിലവ് ഏറ്റെടുക്കാനും തീരുമാനിച്ചു.

കൊല്ലത്തെ പടിഞ്ഞാറെ കല്ലട എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അശ്വന് വേണ്ടിയാണ് കൂട്ടുകാര്‍ കത്തെഴുതിയത്. രണ്ട് വയസ് പ്രായമുള്ളപ്പോള്‍ സെറിബ്രല്‍ പാള്‍സി രോഗം പിടിപെട്ട അശ്വന് വളര്‍ച്ച മുരടിച്ച് സംസാരിക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാത്ത അവസ്ഥയാണ്.

കുട്ടികളുടെ കത്തിന് ദിവസങ്ങള്‍ക്കുള്ളിലാണ് സാമൂഹ്യസുരക്ഷ മിഷന്‍ മറുപടി നല്‍കിയത്. വി കെയര്‍ പദ്ധതി പ്രകാരമാണ് സര്‍ക്കാര്‍ അശ്വന് ചികിത്സ നല്‍കുന്നത്. വിദഗ്ദ ചികിത്സ നല്‍കിയാല്‍ അശ്വന്റെ രോഗം ഭേദമാക്കാം എന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ആരോഗ്യവകുപ്പ് മന്ത്രിയെ നേരിട്ടു കണ്ട് നന്ദി പറയാനുള്ള തയ്യാറെടുപ്പിലാണ് അശ്വിന്റെ കൂട്ടുകാര്‍.


Next Story

Related Stories