TopTop

ടോക്യോയില്‍ ജേതാക്കള്‍ അണിയുക ഇ-വേസ്റ്റ് കൊണ്ടുണ്ടാക്കിയ ഒളിമ്പിക് മെഡല്‍

ടോക്യോയില്‍ ജേതാക്കള്‍ അണിയുക ഇ-വേസ്റ്റ് കൊണ്ടുണ്ടാക്കിയ ഒളിമ്പിക് മെഡല്‍

2020 ല്‍ ടോക്യോയില്‍ വച്ചു നടക്കുന്ന ഒളിമ്പിക്സിന് ഇനിമാസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. നമുക്കൊരുമിക്കാം, മികച്ചതായിതീരാം ഈ ഗ്രഹത്തിനും ആളുകള്‍ക്കും വേണ്ടി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സുസ്ഥിരവും, പ്രകൃതിസൗഹാര്‍ദ്ദത്തോടും കൂടിയാണ് ഇത്തണ ഒളിമ്പിക്സ് നടത്തുന്നത്.

ഇത്തവണ ടോക്ക്യോ ഒളിമ്പിക്സിലും പാര ഒളിമ്പിക്സിലും വിജയികള്‍ക്കു നല്‍കാനുള്ള മെഡലുകള്‍ക്ക് ഒരുപ വലിയ പ്രത്യേകതയുണ്ട്. മെഡലുകള്‍ നിര്‍മിക്കുന്നത് പുനരുപയോഗം സാധ്യമായ ഇ-വേസ്റ്റില്‍ നിന്നുമാണ്. ടോക്യോ ഒളിമ്പിക്സിന്റെയും പാര ഒളിമ്പിക്സിന്റെയും സംഘാടക സമിതി ടോക്യോ 2020 മെഡല്‍ പ്രൊജക്ട് എന്ന പദ്ധതി ഏറ്റെടുക്കുകയും ഇ വേസ്റ്റ് സംഭാവനയ്ക്കായി ജപ്പാനിലെ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഏകദേശം ജപ്പാനിലെ 90 ശതമാനം നഗരങ്ങളും ഈ പദ്ധതിയുടെ ഭാഗമായി.

ഈ പദ്ധതി 2017 ഏപ്രിലില്‍ ആരംഭിക്കുകയും 2019 മാര്‍ച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തെ ശേഖരണത്തിലൂടെ കമ്മിറ്റിക്ക്, ഒളിമ്പിക്സിനും പാര ഒളിമ്പിക്സിനും ഉപയോഗിക്കാന്‍ സാധിക്കുന്ന ഏകദേശം 5000 സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകള്‍ ശേഖരിക്കാന്‍ സാധിച്ചു. മെഡല്‍ നിര്‍മിക്കുന്നതിനായുള്ള ഈ ലോഹങ്ങള്‍ മുഴുവനും ഇ-വേസ്റ്റില്‍ നിന്നും ഉത്പാദിപ്പിച്ചതാണ്. ഏകദേശം 32 കിലോഗ്രാം സ്വര്‍ണവും 3,500 കിലോഗ്രാം വെള്ളിയും 2,200 കിലോഗ്രാം വെങ്കലവും ഈ ശേഖരണത്തിലൂടെ ഇവര്‍ക്ക് ലഭിച്ചു.

മെഡലുകള്‍ക്കായി ലോഹങ്ങള്‍ പുനരുപയോഗം ചെയ്യുന്ന ഇത്തരത്തിലുള്ള ആശയം നടപ്പാക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ 2016 റിയോ ഒളിമ്പിക്സില്‍ റീസൈക്കിള്‍ ചെയ്ത ലോഹങ്ങളില്‍ നിന്ന് 30% വെങ്കലവും, വെള്ളിയും മെഡലുകള്‍ നിര്‍മ്മിക്കുന്നതിനായി ബ്രസീല്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഒരു രാജ്യത്തിലെ ജനങ്ങള്‍ മുഴുവന്‍ പങ്കാളികളാകുന്ന പദ്ധതി ഇത് ആദ്യമായാണ്.

2020 ജൂലൈ 24 മതല്‍ ആഗസ്റ്റ് 9 വരെയായിരിക്കും ടോക്യോ ഒഴിമ്പിക്സ് നടക്കുക.


Next Story

Related Stories