TopTop
Begin typing your search above and press return to search.

'മിട്ടു പൂച്ചയും തങ്കു പൂച്ചയും' ഇനി ഗോത്ര ഭാഷയിലും

മിട്ടു പൂച്ചയും തങ്കു പൂച്ചയും ഇനി ഗോത്ര ഭാഷയിലും

വയനാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പടിഞ്ഞാറത്തറയിലെ മഞ്ജുടീച്ചര്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞു കൊടുക്കുകയാണ്. എന്നാല്‍ മലയാളത്തിലല്ല, കഥ പണിയ ഭാഷയിലാണ് പറഞ്ഞു കൊടുക്കുന്നത്. ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്ര ശിക്ഷാ കേരള ഒരുക്കിയ ഓണ്‍ലൈന്‍ പഠന ക്ലാസായ മഴവില്‍ പൂവിന്റെ ഭാഗമായാണ് മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പണിയ ഭാഷയിലെത്തിയത്.

കോവിഡിനെക്കുറിച്ചും, അതിന്റെ ഭാഗമായി എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പറഞ്ഞുകൊണ്ടായിരുന്നു മഞ്ജു ടീച്ചര്‍ ക്ലാസ് ആരംഭിച്ചത്. പണിയ, കുറുമ, കാട്ടുനായ്ക്ക, അടിയ, ഊരാളി, കുറിച്യ ഭാഷകളിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക. ഓണ്‍ലൈന്‍ ക്ലാസുകളിലേക്കെത്തുന്ന ഗോത്ര വിഭാഗക്കാരായ ഒന്നാം ക്ലാസുകാര്‍ക്ക് ഭാഷ ഒരു തടസമാണ്. ഇതിനു പരിഹാരമായാണ് ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.

നേരത്തെ ഓണ്‍ലൈന്‍ ക്ലാസില്‍ സായ് ശ്വേത ടീച്ചര്‍ അവതരിപ്പിച്ച മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ വൈറലായിരുന്നു. ശ്വേത ടീച്ചറുടെ ക്ലാസ് കേട്ടിരിക്കുന്ന കുട്ടികളുടെയും ധാരാളം വീഡിയോകള്‍ പിന്നീട് സോഷ്യല്‍ മീഡിയ കീഴടക്കി. കുട്ടികള്‍ മാത്രമല്ല മലയാളികള്‍ ഒന്നാകെ സായ് ശ്വേത ടീച്ചറുടെ ക്ലാസ് ഇഷ്ടപ്പെട്ടിരുന്നു.


Next Story

Related Stories