TopTop

വനനശീകരണത്തിന് എതിരെയുള്ള ഏഴ് വയസുകാരിയുടെ ചിത്രത്തിന് ഗൂഗിളിന്റെ അംഗീകാരം

വനനശീകരണത്തിന് എതിരെയുള്ള ഏഴ് വയസുകാരിയുടെ ചിത്രത്തിന് ഗൂഗിളിന്റെ അംഗീകാരം

ഗൂഗിള്‍ ഇന്ത്യയില്‍ നടത്തിയ ഡൂഡില്‍ മത്സരത്തിന്റെ 2019 ലെ വിജയിയായി ഏഴു വയസുകാരി. ഹരിയാന സ്വദേശിയായ ദിവ്യന്‍ഷി സിംഗലാണ് ഗൂഗിളിന്റെ അവാര്‍ഡിന് അര്‍ഹയായത്. ശിശു ദിനത്തിന് ആ ചിത്രം ഗൂഗിള്‍ ഇന്ത്യയില്‍ ഡൂഡിലായി നല്‍കുകയും ചെയ്തു.

ചെരുപ്പിട്ട് നടക്കുന്ന, സൈക്കിളില്‍ പോകുന്ന മരങ്ങളായിരുന്നു ഈ രണ്ടാം ക്ലാസുകാരി വരച്ചത്. ദിവ്യന്‍ഷിയുടെ സഞ്ചരിക്കുന്ന മരങ്ങള്‍ വനനശീകരണത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്ന ചിത്രമാണ്.

ഞാന്‍ വളര്‍ന്നു കഴിയുമ്പോള്‍ മരങ്ങള്‍ക്ക് നടക്കാനും പറക്കാനുമെല്ലാം കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ മരം മുറിക്കാന്‍ ചെല്ലുമ്പോള്‍ അവയ്ക്ക് ഓടി രക്ഷപ്പെടാമല്ലൊ..ചിത്രത്തെ കുറിച്ച് ദിവ്യന്‍ഷി പറയുന്നത് ഇങ്ങനെയാണ്.

ഞാന്‍ ഒരിക്കല്‍ എന്റെ മുത്തശ്ശിയുടെ വീട്ടില്‍ പോയപ്പോള്‍ ആ വീടിനു ചുറ്റുമുള്ള മരങ്ങളെല്ലാം വെട്ടിയിരിക്കുന്നത് കണ്ടു. എനിക്ക് വലിയ വിഷമമായി. അപ്പോഴാണ് ഞാന്‍ ആലോചിച്ചത് മരങ്ങള്‍ക്കും ചെടികള്‍ക്കും നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നമുക്കവയെ വെട്ടാന്‍ സാധിക്കില്ലല്ലോ എന്ന്. തനിക്ക് ചിത്രത്തിനുള്ള ആശയം ലഭിച്ചത് എങ്ങനെയാണെന്ന് ദിവ്യന്‍ഷി പറയുന്നു.

മത്സരത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്നുമാണ് ഗൂഗിളിന് ചിത്രങ്ങള്‍ ലഭിച്ചത്. ഏകദേശം 110000 അപേക്ഷകളില്‍ നിന്നുമാണ് ദിവ്യന്‍ഷിയുടെ ചിത്രം തിരഞ്ഞെടുത്തത്.


Next Story

Related Stories