TopTop
Begin typing your search above and press return to search.

മിലിറ്ററി പോലീസായി ചരിത്രത്തില്‍ ഇടം നേടാന്‍ 7 മലയാളി പെണ്‍കുട്ടികളും

മിലിറ്ററി പോലീസായി ചരിത്രത്തില്‍ ഇടം നേടാന്‍ 7 മലയാളി പെണ്‍കുട്ടികളും

വനിതകള്‍ ഇതുവരെ എത്താത്ത ഒരു മേഖലയാണ് മിലിറ്ററി പോലീസ്. എന്നാല്‍ ഇനി മിലിറ്ററി പോലീസ് വേഷത്തിലും വനിതകളെ കാണാനാകും. മൂന്ന് ലക്ഷം അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 പെണ്‍കുട്ടികളാണ് മിലിറ്ററി പോലീസിലേക്ക് എത്തുന്നത്. ഇതില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. ആ 100 പേരില്‍ 7 പേര്‍ മലയാളികളാണ്. പാലക്കാട്ടുകാരി മായ സജീഷ്, മലപ്പുറം സ്വദേശി വിസ്മയ, കണ്ണൂരില്‍ നിന്നുള്ള സൂര്യ, തിരുവനന്തപുരം സ്വദേശികളായ ഗൗരി, അര്‍ച്ചന, കൊല്ലം സ്വദേശികളായ മാളു, ജനിക എന്നിങ്ങനെ അഞ്ചു ജില്ലകളില്‍ നിന്നായാണ് 7 പേര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജമ്മുകാശ്മീരിലെ സൈനിക ക്യാമ്പിലായിരിക്കും ഇവരുടെ പരിശീലനം. കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതായിരിക്കും ഇവരുടെ പ്രധാന ജോലി. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പോലീസ് സഹായം നല്‍കുക, അതിര്‍ത്തികളില്‍ കുഴപ്പങ്ങള്‍ തലപൊക്കുമ്പോള്‍ അവിടത്തെ താമസക്കാരെ ഒഴിപ്പിക്കുക, അഭയാര്‍ഥി സംഘങ്ങളെ നിയന്ത്രിക്കുക, പ്രശ്നബാധിത പ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോള്‍ സ്ത്രീകളെ പരിശോധിക്കുക, യുദ്ധത്തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകള്‍ നടത്തുക...എന്നിങ്ങനെ നീളുന്നു ഈ പെണ്‍കുട്ടികളുടെ ചുമതലകള്‍.


Next Story

Related Stories