പോസിറ്റീവ് സ്റ്റോറീസ്

വിവാഹം നടത്താന്‍ പഞ്ചായത്തിന്റെ അനുവാദം വേണം; ജൈവവൈവിധ്യ സംരക്ഷണത്തിന്റെ കോളയാട് മാതൃക

Print Friendly, PDF & Email

കണ്ണൂര്‍ ജില്ലയിലെ കോളയാട് ഗ്രാമ പഞ്ചായത്തിന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ അവാര്‍ഡ്

A A A

Print Friendly, PDF & Email

തങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണത്തിലെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി തീരുമാനങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കുക എന്നതിനപ്പുറമുള്ള നടപടികളൊന്നും കണ്ണൂര്‍ ജില്ലയിലെ കോളയാട് ഗ്രാമ പഞ്ചായത്തിന് ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ജൈവവൈവിധ്യ ചട്ട പ്രകാരം തദ്ദേശീയതലത്തിലുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പഞ്ചായത്തിന്റെ ജൈവവൈവിദ്ധ്യ പരിപാലന കമ്മിറ്റിക്ക് (ബിഎംസി) കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ മികച്ച ബിഎംസിക്കുള്ള അവാര്‍ഡ് ലഭിച്ചതില്‍ അത്ഭുതത്തിന് അവകാശമില്ല.

ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് വനത്തിന് സമീപത്തായതിനാല്‍ തന്നെ ജൈവവൈവിധ്യ സംരക്ഷണം പ്രാധാന്യത്തോടെ തന്നെ ഏറ്റെടുത്തു. ഹരിത പ്രോട്ടോക്കോള്‍ നിയമം തയ്യാറാക്കിയതോടെ ജൈവവൈവിദ്ധ്യ സംരക്ഷണ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കാന്‍ പഞ്ചായത്തിന് സാധിച്ചു.

‘ഹരിത പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ ജനങ്ങള്‍ അനുസരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി ഞങ്ങള്‍ പിഴ ഈടാക്കുന്നു,’ എന്ന് ബിഎംസികളെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട് കെഎസ്ബിബി സംഘടിപ്പിച്ച വര്‍ക്ഷോപ്പില്‍ വച്ച് പഞ്ചായത്തിന്റെ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെ അവതരിപ്പിച്ചുകൊണ്ട പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ വിശദീകരിച്ചു. പഞ്ചായത്തിലെ എല്ലാ തട്ടുകളിലുമുള്ള ആളുകളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് ഹരിത പ്രോട്ടോക്കോള്‍ നിയമം തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടൊരു നദിയുണ്ടായിരുന്നു; വരട്ടാറിനെ ജനങ്ങള്‍ തിരിച്ചു പിടിച്ചതിങ്ങനെയാണ്

100ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന വിവാഹ സല്‍ക്കാരം ഉള്‍പ്പെടെയുള്ള ഏതൊരു പരിപാടിക്കും പഞ്ചായത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. 100ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന വിവാഹം പോലെയുള്ള ചടങ്ങുകളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ സഹകരണത്തോടെ ‘മാലിന്യമില്ലാത്ത മംഗല്യം’ എന്ന പദ്ധതിക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു.

പ്ലാസ്റ്റിക് കാരി ബാഗുകകളും മറ്റ് വലിച്ചെറിയുന്ന സാധനങ്ങളും നിരോധിക്കുകയും സ്‌കൂളുകളില്‍ ബോള്‍ പേനകളും പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്തു. വാര്‍ഡുകളില്‍ രൂപീകരിച്ചിട്ടുള്ള ഹരിത കര്‍മ്മ സേന സന്നദ്ധപ്രവര്‍ത്തകര്‍ പ്രോട്ടോക്കോള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ പഞ്ചായത്തിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വേനല്‍ക്കാലത്ത് രണ്ട് ചെറിയ നദികളില്‍ നിന്നുള്ള വെള്ളം പ്രാദേശിക കര്‍ഷകര്‍ ജലസേചന ആവശ്യങ്ങള്‍ക്കായി നേരിട്ട് പമ്പ് ചെയ്യുന്നത് നിറുത്തലാക്കുന്നതിന് പഞ്ചായത്ത് കര്‍ശനമായ ഇടപെടല്‍ നടത്തി എന്നതാണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന നടപടി. ജലക്ഷാമം രൂക്ഷമായ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 12,000 മഴക്കുഴികള്‍ നിര്‍മ്മിച്ചു.

പ്രദേശത്തെ വന്യ, ഗാര്‍ഹിക പുഷ്പ ഇനങ്ങളെ കുറിച്ചുള്ള പഠനം നടത്തുകയാണ് ഇപ്പോള്‍ പഞ്ചായത്ത്. പഞ്ചായത്തിലെ 35 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ സൈഡില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടി പുരോഗമിക്കുകയാണ്. 80 ഏക്കര്‍ വരുന്ന സ്ഥലത്ത് മുള പാര്‍ക്ക് സ്ഥാപിക്കാനുള്ള പദ്ധതിക്കും പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ഇവിടെ വിവിധ ഇനങ്ങളിലുള്ള ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ആയിരത്തോളം പേര്‍, 40 ദിവസം, 12 കിലോമീറ്റര്‍; ഒരു നാട് തങ്ങളുടെ പുഴയെ തിരിച്ചു പിടിച്ച കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍