പോസിറ്റീവ് സ്റ്റോറീസ്

പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മ്മിതി: മുന്‍ധാരണകളെ അപ്രസക്തമാക്കി സെഡ് ഗ്രൂപ്പിന്റെ മാതൃക

ഗ്രീന്‍ ഹോമുകള്‍ ചിലവേറിയതാണെന്ന് പറയുന്നത് വെറും തെറ്റിദ്ധാരണയാണെന്ന് ഹരിഹരന്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ സാധാരണ വീടുകളേക്കാള്‍ ഇവയ്ക്ക് ചിലവ് വളരെ കുറവാണ്.

പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മ്മിതി ചിലവേറിയതാണെന്ന മുന്‍ധാരണകളെ അപ്രസക്തമാക്കുന്നതാണ് ഡോ.ചന്ദ്രശേഖര്‍ ഹരിഹരന്റെ സെഡ് (ZED) ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്ന മാതൃക. ബിഎസ്‌ഐഎല്‍ സെഡ് ഗ്രൂപ്പിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ് ചന്ദ്രശേഖര്‍ ഹരിഹരന്‍. ഇന്ത്യന്‍ ഗ്രീന്‍ ഹോം ബില്‍ഡേര്‍സില്‍ ഏറ്റവും പ്രമുഖനാണ് ഡോ.ഹരിഹരന്‍. സാധാരണ അപ്പാര്‍ട്ട്‌മെന്റുകളേക്കാള്‍ ഗ്രീം ഹോമുകള്‍ക്ക് ചിലവ് കുറവാണെന്നാണ് ഹരിഹരന്‍ പറയുന്നത്.

1994ലാണ് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെഡ് ഗ്രൂപ്പിന്റെ തുടക്കം. സെഡ് ഹാബിറ്റാറ്റ്‌സ്, സെഡ് ഫാബ്‌സ്, സെഡ് ലാബ്‌സ്, സെഡ് ഇന്‍ഹാബ്‌സ്, സെഡ് ഫൗണ്ടേഷന്‍ തുടങ്ങിയവ അടങ്ങുന്നതാണ് സെഡ് ഗ്രൂപ്പിന്റെ മൊത്തം ബിസിനസ്. 15 ലക്ഷം ചതുരശ്ര അടിയിലാണ് സീറോ എനര്‍ജി ഡെവലപ്ഡ് ഹോംസ് സെഡ് ഗ്രൂപ്പ് പണിതിരിക്കുന്നത്. ആയിരത്തിലധികം വീടുകള്‍ ഇതുവരെ നിര്‍മ്മിച്ചു.

ഉത്തരകാശിയിലെ എന്‍ജിഒ പ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ അനുഭവങ്ങളാണ് ഡോ.ഹരിഹരനെ പരിസ്ഥിതി സൗഹൃദ വികസന മാതൃകകളില്‍ തല്‍പരനാക്കിയത്. 35 മുതല്‍ 50 ലക്ഷം വരെ രൂപയ്ക്ക് ആത്യാവശ്യം ആഡംബര സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രീന്‍ ഹോമുകള്‍ സെഡ് ഗ്രൂപ്പ് നിര്‍മ്മിച്ച് നല്‍കുന്നു. വ്യവസായ തൊഴിലാളികള്‍ക്ക് 13 മുതല്‍ 20 ലക്ഷം രൂപ വരെ തുകയ്ക്ക് വീടുണ്ടാക്കി കൊടുക്കും. മഴവെള്ള സംഭരണത്തിനും സോളാര്‍ വൈദ്യുതിക്കും സംവിധാനമുണ്ട്. ഒരു വര്‍ഷം ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുമെന്നാണ് സെഡ് ഗ്രൂപ്പ് അവകാശപ്പെടുന്നത്. ഒരു ലക്ഷം കിലോവാട്ടിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും പറയുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ രഹിതമാണ് ഗ്രീന്‍ ഹോമുകള്‍. 60-70 ശതമാനം വരെ കുറഞ്ഞ ഊര്‍ജ്ജം ഉപയോഗപ്പെടുത്തി ഫ്രിഡ്ജ്, ഫാന്‍, എസി, ഇന്റക്ഷന്‍ കുക്കര്‍ തുടങ്ങിയവ ഉപയോഗിക്കാം. ഗ്രീന്‍ ഹോമുകള്‍ ചിലവേറിയതാണെന്ന് പറയുന്നത് വെറും തെറ്റിദ്ധാരണയാണെന്ന് ഹരിഹരന്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ സാധാരണ വീടുകളേക്കാള്‍ ഇവയ്ക്ക് ചിലവ് വളരെ കുറവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍