TopTop

വരള്‍ച്ചാക്കാലത്തും ശുദ്ധജലം; ലഡാക്കില്‍ പ്രകൃതിയെ കൂട്ടുപിടിച്ച ചെവാങ് നോര്‍ഫല്‍ നടത്തുന്ന 'അത്ഭുത പ്രവര്‍ത്തികള്‍'

വരള്‍ച്ചാക്കാലത്തും ശുദ്ധജലം; ലഡാക്കില്‍ പ്രകൃതിയെ കൂട്ടുപിടിച്ച ചെവാങ് നോര്‍ഫല്‍ നടത്തുന്ന
പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ പ്രകൃതി എപ്പോഴും അതിനെ മറികടക്കുന്നതിന് ഒരു വഴി കണ്ടെത്തും. ചില മറികടക്കാനാവത്ത അത്തരം പ്രതിബന്ധങ്ങള്‍ അത് മനുഷ്യവംശത്തിനും സംഭാവന ചെയ്യും. പ്രകൃതി നല്‍കുന്ന ഇത്തരം പ്രതിബന്ധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് ഒരാള്‍ക്ക് സൃഷ്ടിപരമായ ആശങ്ങള്‍ വേണം. ലോകത്തിലെമ്പാടുമുള്ള സമൂഹങ്ങളെ മാറ്റിമറിക്കുവന്നതും അവര്‍ക്ക് ഗുണം ചെയ്യുന്നതുമായ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കത്തവണ്ണം പരിവര്‍ത്തനകരമാകുന്ന തരത്തില്‍ മൗലീകമായിരിക്കണം ആ ആശയങ്ങള്‍.

ഇത്തരത്തില്‍ മൗലീകമായ ഒരു ആശയമായിരുന്നു ചെവാങ് നോര്‍ഫലിന്റെത്-കൃത്രിമ ഹിമാനികള്‍. അത്ഭുകരമായ രീതിയില്‍ സമര്‍ത്ഥമായിരുന്നു ഈ ആശയം എന്ന് മാത്രമല്ല, സുസ്ഥിരമായ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാനുഷിക ശ്രമങ്ങളെ പ്രകൃതി എങ്ങനെ പിന്തുണയ്ക്കുന്നു എന്നതിനുള്ള അസാധാരണ ഉദാഹരണമായി കൂടി ലഡാക്കിലെ കൃത്രിമ ഹിമാനികള്‍ മാറിയിരിക്കുന്നു. നോര്‍ഫല്‍ ഇതുവരെ ഒരു ഡസനിലേറെ കൃത്രിമ ഹിമാനികള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. 700-ല്‍ ഏറെ ജനസംഖ്യയുള്ള ഒരു ഗ്രാമത്തിന് വരണ്ട കാലങ്ങളില്‍ ശുദ്ധജലം നല്‍കുന്ന ലഡാക്കിലെ ഫുക്ത്‌സെ ഗ്രാമത്തിലെതാണ് ഇവയില്‍ ഏറ്റവും വലുത്.

ജമ്മുകാശ്മീര്‍ സംസ്ഥാന ഗ്രാമീണ വികസന വകുപ്പിന്റെ കീഴില്‍ ലഡാക്കില്‍ 35 വര്‍ഷം ജോലി ചെയ്ത നോര്‍ഫല്‍, തന്റെ സുപ്രധാന ആശയമായ കൃത്രിമ ഹിമാനി നടപ്പിലാക്കുന്നത് 1995-ല്‍ ലേ ന്യൂട്രീഷ്യന്‍ പ്രൊജക്ടില്‍ ചേര്‍ന്നതിന് ശേഷമാണ്. നീര്‍ത്തട വികസനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ആണിത്. ഇവിടുത്തെ പ്രൊജക്ട് മാനേജരായിരുന്നു അദ്ദേഹം.ലഡാക്കിലെ കഠിനമായ ഭൂപ്രകൃതി തീവ്രമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നു. വന്‍ അളവില്‍ ഉറഞ്ഞ ജലത്തിന്റെ സാന്നിധ്യമുള്ള നിരവധി ഹിമാനികള്‍ ഉണ്ടെങ്കില്‍ പോലും ഇവിടം അസാധ്യമാം വിധത്തില്‍ വരണ്ട പ്രകൃതിയാണ്. ഏപ്രിലില്‍ വസന്തകാലം ആരംഭിക്കുന്നതോടെ ഹിമാനികള്‍ ഉരുകുകയും സമതലങ്ങളിലേക്ക് ജലം എത്തിക്കുകയും ചെയ്യുന്നു. അതോടെ പൂര്‍ണതോതില്‍ ഇവിടെ കൃഷിപ്പണികള്‍ ആരംഭിക്കുന്നു.

എന്നാല്‍ കൊടുമുടികളിലെ ഹിമാനികള്‍ ഉരുകാന്‍ ജൂണ്‍ മാസമെങ്കിലും ആകും. ഈ രണ്ട് മാസത്തെ ഇടവേള വലിയ കൃഷിനാശങ്ങള്‍ക്ക് കാരണമാകുന്നു. സംഘടിതമായ ജല സംഭരണത്തിന്റെ അഭാവം ഭൂഗര്‍ഭജലത്തിന്റെ അളവിനെയും സ്വാഭാവിക അരുവികളെയും പ്രതികൂലമായി ബാധിക്കുന്നു. ഭൂഗര്‍ഭ ജലം വീണ്ടും രൂപം കൊള്ളാന്‍ ഈ ചെറിയ കാലയളവില്‍ സാധിക്കാത്തതിനാലും ജലം കുത്തിയൊലിച്ചു പോകുന്നതുമാണ് ഇതിന് കാരണം.

ഒരു ദിവസം ഒരു പൈപ്പില്‍ നിന്നും ഇറ്റുവീഴുന്ന ജലത്തിന്റെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് അത് മഞ്ഞായി രൂപം മാറുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് തന്റെ ഉത്കൃഷ്ടമായ ആശയം നോര്‍ഫലില്‍ ഉടലെടുത്തത്. തടയണകള്‍ ഉപയോഗിച്ച് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുകയും വേനല്‍ക്കാലത്തും വസന്തകാലത്തും ഒഴുകിയെത്തുന്ന വെള്ളം ഗ്രാമത്തിലെ ഒരു ജലസംഭരണിയില്‍ ശേഖരിക്കുകയും ചെയ്താല്‍ ശീതകാലത്ത് അതൊരു കൃത്രിമ ഹിമാനിയായി മാറുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഏപ്രില്‍ വരുന്നതോട ഈ കൃത്രിമ ഹിമാനി ഉരുകുകയും ഉടനടി കൃഷി ആരംഭിക്കാന്‍ സാധിക്കുന്ന തരത്തില്‍ ജലം ലഭ്യമാവുകയും ചെയ്യുമെന്ന് അദ്ദേഹത്തിന് ബോധ്യമായി.പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഈ ആശയം നടപ്പിലാക്കിയ അദ്ദേഹം ലഡാക്കിലെ നിരവധി പ്രദേശങ്ങളില്‍ കൃത്രിമ ഹിമാനികള്‍ നിര്‍മ്മിക്കുകയും ശാശ്വത പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തു. കാര്‍ഷീക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക സാമ്പത്തികരംഗത്തെ പുനരുദ്ധരിക്കുന്നതിനും ജീവിത നിലവാരം പ്രകടമായ തരത്തില്‍ മെച്ചപ്പെടുത്തുന്നതിനും നോര്‍ഫലിന്റെ പരിശ്രമം കൊണ്ട് സാധിച്ചു. 2012-ഓടെ അദ്ദേഹം 12 കൃത്രിമ ഹിമാനികള്‍ നിര്‍മ്മിച്ചു.

ഫുക്തസെ ഗ്രാമത്തിലെ ഏറ്റവും വലിയ കൃത്രിമ ഹിമാനിക്ക് 1000 അടി നീളവും 150 അടി വീതിയും നാല് അടി ആഴവുമാണുള്ളത്. 700 ഓളം വരുന്ന ഗ്രാമവാസികള്‍ക്ക് മുഴുവന്‍ ജലം പ്രദാനം ചെയ്യുന്ന അതിന്റെ മൊത്തം ചിലവ് 90,000 രൂപയായിരുന്നു. ലളിതമെങ്കിലും സമര്‍ത്ഥമായ ഈ സാങ്കേതികവിദ്യയെ കുറിച്ച അറിയുന്നതിനും സമാനമായ ആവാസവ്യവസ്ഥകളില്‍ സ്ഥാപിക്കുന്നതിനുമായി ഇന്ന് ലോകത്തെമ്പാടുമുള്ള വിദഗ്ധര്‍ ഇന്ന് നോര്‍ഫലിനെ തേടിയെത്തുന്നു.

2010-ല്‍ ചെവാങ് നോര്‍ഫലിന് ജമന്‍ലാല്‍ ബജാജ് പുരസ്‌കാരം ലഭിച്ചു. 2015-ല്‍ ഇന്ത്യയിലെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയെങ്കിലും ഇന്നും അദ്ദേഹം വിനീതമായി തന്റെ ജീവിത ദൗത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.

Next Story

Related Stories