ട്രെന്‍ഡിങ്ങ്

“ഭാരതമാതാവിന്റെ ‘മഹാനാ’യ പുത്രനാണ് ഹെഡ്‌ഗേവാര്‍” എന്ന് പ്രണബ് മുഖര്‍ജി; ആര്‍എസ്എസ് ആസ്ഥാനത്തെത്തി

ആര്‍എസ്എസിന്‍റെ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തെ കൂടുതല്‍ മുഖ്യധാരയിലേക്ക് അടുപ്പിക്കാനുള്ള സഹായം നല്‍കുന്നതും മതനിരപേക്ഷ നിലപാടുകള്‍ക്ക് ക്ഷീണമാകുന്നതും ആയിരിക്കും ഈ സന്ദര്‍ശനം എന്ന് ചൂണ്ടിക്കാട്ടി പ്രണബിനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല.

മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസഎസ് ആസ്ഥാനത്തെത്തി. ഭാരത മാതാവിന്‍റെ ‘മഹാനാ’യ പുത്രന്‍ എന്നാണ് ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്ഗേവാറിനെ പ്രണബ് മുഖര്‍ജി വിശേഷിപ്പിച്ചിരിക്കുന്നത്. “ഇന്ന് ഞാനിവിടെ വന്നിരിക്കുന്നത് ഭാരതമാതാവിന്റെ ‘മഹാനാ’യ പുത്രനെ അനുസ്മരിക്കാനും ആദരമര്‍പ്പിക്കാനുമാണ് – ഹെഡ്‌ഗേവാര്‍ സ്മാരകത്തിലെ സന്ദര്‍ശക ഡയറിയില്‍ പ്രണബ് കുറിച്ചു.

ആര്‍എസ്എസിന്‍റെ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തെ കൂടുതല്‍ മുഖ്യധാരയിലേക്ക് അടുപ്പിക്കാനുള്ള സഹായം നല്‍കുന്നതും മതനിരപേക്ഷ നിലപാടുകള്‍ക്ക് ക്ഷീണമാകുന്നതും ആയിരിക്കും ഈ സന്ദര്‍ശനം എന്ന് ചൂണ്ടിക്കാട്ടി പ്രണബിനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. തനിക്ക് പറയാനുള്ളത് അവിടെ പോയി പറയും എന്നാണ് പ്രണബ് പറഞ്ഞിരുന്നത്. മകളും കോണ്‍ഗ്രസ് നേതാവുമായ ഷര്‍മിഷ്ത മുഖര്‍ജി അടക്കമുള്ളവര്‍ പ്രണബിന്‍റെ നിലപാട് തള്ളി രംഗത്ത് വന്നിരുന്നു.

പ്രണബിനെ നാഗ്പൂരില്‍ എത്തിക്കുന്നതിന് പിന്നില്‍ ബോംബെ ക്ലബ്? ലക്ഷ്യം മോദി-ഷാ?

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് കെണിയില്‍? മൂന്നാം മുന്നണി മോഹം പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍