TopTop
Begin typing your search above and press return to search.

ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്‌കുകളില്‍ മലയാള ഭാഷയിലും സേവനങ്ങള്‍ ലഭ്യം

ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്‌കുകളില്‍ മലയാള ഭാഷയിലും സേവനങ്ങള്‍ ലഭ്യം

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പോലീസ് സ്റ്റേഷനായി മാറി ദുബായ് ജുമൈറയിലേത് പൊലീസ് സ്റ്റേഷന്‍. സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാള ഭാഷയിലും സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജുമൈറയിലെ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. സ്‌റ്റേഷനിലെ ആദ്യ ഇന്ത്യന്‍ ഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച് ദുബായ് പോലീസിനോട് സംസാരിച്ചതായും ഇത് അധികൃതര്‍ സമ്മതിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദുബായിലേതിന് സമാനമായി കേരളത്തിലും സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ദുബായ് പോലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ ബോധിപ്പിക്കാനും ഏത് പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീര്‍പ്പു കല്പിക്കാനും സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ മുഖേന സാധിക്കും.

ദുബായിലെ സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെയാണ്. ' ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സംവിധാനങ്ങളോടെയാണ് ഈ പോലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് സിനിമ കാണാനും ട്രെഡ് മില്ലില്‍ പരിശീലനം നടത്താനും സൗജന്യമായി ചായകുടിക്കാനും അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമല്ല, ഈ രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പരാതി നല്‍കാനും ഇവിടെ സംവിധാനമുണ്ട്. ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ്. മേജര്‍ ജനറല്‍ അബ്ദുള്ള ഖലിഫ ഒബൈദ് അല്‍ മാരിയുടെ ക്ഷണപ്രകാരമായിരുന്നു സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം. അദ്ദേഹത്തോടൊപ്പം ദുബായ് പോലീസ് ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം, കേണല്‍ ഹുസൈന്‍ ബിന്‍ ഖലിറ്റ , മേജര്‍ അഹമ്മദ് ബിന്‍ ഫഹദ് എന്നിവരും ചേര്‍ന്ന് സ്വീകരിച്ചു. നോര്‍ക്ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് എന്നിവരും കൂടെയുണ്ടായി. '


Next Story

Related Stories