പ്രവാസം

എത്യോപ്യന്‍ വേലക്കാരി സൗദി കുട്ടിയെ കൊലപ്പെടുത്തി; കുത്തിയത് 14 തവണ

പതിനൊന്നു വയസുകാരിയായ നവാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ അലിക്കും സാരമായ മുറിവേറ്റു

അഴിമുഖം

റിയാദില്‍ പതിനൊന്നു വയസുകാരിയെ എത്യോപ്യന്‍ വേലക്കാരി കുത്തിക്കൊന്നു. സഹോദരനെയും കുത്തിപ്പരിക്കേല്‍പിച്ചു. നവാല്‍ എന്ന് പേരുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. നവാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരന്‍ അലിക്ക് (14) മുറിവേറ്റത്. സാരമായി പരിക്കേറ്റ അലി തീവ്ര പരിചരണവിഭാഗത്തിലാണ്.

റിയാദില്‍ ബുധനാഴ്ചയാണ് ദാരുണ സംഭവം. മക്കളെ വീട്ടിലാക്കി മാതാവ് ജോലിക്ക് പോയതായിരുന്നു. എത്യോപ്യക്കാരിയാണ് കുറ്റകൃത്യം ചെയ്തത്. അക്രമം കാട്ടിയ ശേഷം ഇവര്‍ റൂമില്‍ കയറി ഒളിച്ചു. സഹോദരിയെ വേലക്കാരി ആക്രമിക്കുന്ന വിവരം സഹോദരന്‍ മാതാവിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. മാതാവ് ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ് എത്തുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. അലിയെ 14 തവണ വേലക്കാരി കുത്തിയതായി ബന്ധുക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇഖാമയുടെ കാലാവധി തീര്‍ന്നതിനാല്‍ അവരെ നാട്ടിലയക്കാന്‍ തീരുമാനിച്ചതായിരുന്നു എന്ന് കുട്ടികളുടെ പിതാവ്‌ അല്‍ ഖറാനി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍