സൗദിയില്‍ പത്ത് മാസത്തിനിടെ 11,811 വിദേശ എഞ്ചിനിയര്‍മാര്‍ ജോലിയില്‍ നിന്ന് പുറത്തായതായി കണക്കുകള്‍. സൗദി എന്‍ജിനീയറിംഗ് കൗണ്‍സിലിന്റെ റിപോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2018 ജനുവരി മുതല്‍ ഒക്‌ടോബര്‍ മാസം വരെയുള്ള കണക്കാണ് റിപോര്‍ട്ട് പറയുന്നത്.
അതേസമയം 9616 സ്വദേശി എഞ്ചിനീയര്‍മാര്‍ പകരം ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലിന്റെ കണക്കു പ്രകാരം 1,91,497 എഞ്ചിനീയര്‍മാരാണ് രാജ്യത്തുള്ളത്. ഇതില്‍ 1,56,455 പേര്‍ വിദേശികളും 35,042 പേര്‍ സ്വദേശികളുമാണ്. 2866 സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് ഇവര്‍ തൊഴിലെടുക്കുന്നത്.
മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ സൗദി എന്‍ജിനീയറിംഗ് കൗണ്‍സില്‍ ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി. ബിരുദം കഴിഞ്ഞ് പ്രവൃത്തി പരിചയം ഇല്ലാത്തവരെ ജോലിക്ക് നിയമിക്കാനും ഇവര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.