കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ സൗദിയില്‍ ജോലി നഷ്ടപ്പെട്ടത് എട്ട് ലക്ഷത്തിലേറെ വിദേശികള്‍ക്ക്. വിവിധ മേഖലകളില്‍ നടപ്പിലാക്കിയ സ്വദേശിവത്കരണമാണ് ഇത്രയധികം പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്.
ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപോര്‍ട്ട് പ്രകാരമാണ് ഒന്‍പത് മാസത്തിനിടയില്‍ രാജ്യത്ത് 8,39,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതായി കണക്കാക്കുന്നത്. ജോലി നഷ്ടമായവരില്‍ 8,19,300 പേര് പുരുഷന്മാരാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ചില സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടിവന്നതും സ്വദേശിവത്കരണം നടപ്പിലാക്കിയതുമാണ് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുണ്ടായ പ്രധാന കാരണം.
ചില്ലറ വ്യാപാര മേഖലയടക്കം വിദേശികള്‍ ജോലി ചെയ്തിരുന്ന വിവിധ മേളലകളില്‍ ഇതിനോടകം സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതാണ് വിദേശികള്‍ക്ക് തിരിച്ചടിയായത്. അതേസമയം നിയമലംഘകര്‍ക്കായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന പരിശോധനകളില്‍ ഇതുവരെ 25 ലക്ഷത്തിലേറെ പേര് പിടിയിലായി. ഇതില്‍ 6,47,000 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.