പ്രവാസം

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സൗദി; ഇന്ത്യന്‍ പ്രവാസികളെ ബാധിക്കും

അക്കൗണ്ടിങ്, ഐ.ടി., നിയമം തുടങ്ങിയ മേഖലയില്‍ നടപ്പാക്കുമെന്ന് സ്വദേശിവത്കരണം നടപ്പിലാക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം പറയുന്നത്

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങി തൊഴില്‍ മന്ത്രാലയം. അക്കൗണ്ടിങ്, ഐ.ടി., നിയമം തുടങ്ങിയ മേഖലയില്‍ നടപ്പാക്കുമെന്ന് സ്വദേശിവത്കരണം നടപ്പിലാക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം പറയുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ചെയ്യുന്ന മേഖലകള്‍ കൂടിയാണ് അക്കൗണ്ടിങ്, ഐ.ടി. വിഭാഗങ്ങള്‍. പുതിയ നടപടികള്‍ ഇന്ത്യന്‍ പ്രവാസികളെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

2018-ലെ വനിത പദ്ധതികള്‍ വിശദീകരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ തൊഴില്‍ മന്ത്രാലയത്തിലെ വനിത സ്വദേശിവത്കരണ പ്രോഗ്രാം മേധാവി നൂറ ബിന്‍ത് അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് തൊഴിലന്വേഷകരില്‍ 92 ശതമാനം പേരും ബിരുദധാരികളാണ്. അവര്‍ക്ക് അവസരമൊരുക്കല്‍ അനിവാര്യമാണെന്നും അവര്‍ അറിയിച്ചു.

സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ടെങ്കിലും സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരമായിട്ടില്ല. സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വില്‍ക്കുന്ന കടയിലെ വനിതവത്കരണവും വില്‍പന മേഖലയിയിലെ 12 തൊഴിലുകള്‍ സ്വദേശിവത്കരിച്ചതും മന്ത്രാലയം സ്വീകരിച്ച നടപടികളായിരുന്നു.

എന്നാല്‍ രാജ്യത്തെ സ്ത്രകളില്‍ തൊഴില്‍ രഹിതരുടെ അനുപാതം വളരെ കൂടുതലാണ്. തൊഴിലന്വേഷകരില്‍ 92 ശതമാനം പേരും ബിരുദധാരികളാണെന്നും നൂറ ബിന്‍ത് അബ്ദുല്ല പറഞ്ഞു. സൗദി വിഷന്‍ 2030 സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം തുറന്നുകൊടുക്കാനുള്ള പദ്ധതികള്‍ ആവിശ്കരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സൗദിയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണം വെള്ളിയാഴ്ച മുതൽ : ആശങ്കയോടെ പ്രവാസികൾ

അബുദാബിയില്‍ കോടതി രേഖകള്‍ ഇംഗ്ലീഷിലും; അറബി അറിയാത്ത പ്രതികള്‍ക്ക് പരാതിക്കാര്‍ ഫയലുകള്‍ തര്‍ജ്ജമ ചെയ്ത് നല്‍കണം

സൗദിയില്‍ വധശിക്ഷ കാത്ത് 12 ശിയാ തടവുകാര്‍ : വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍