സൗദി ഗതാഗതരംഗത്തെ സ്വപ്ന പദ്ധതികളിലൊന്നായ വടക്കന്‍ റെയില്‍വേയുടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് . റിയാദ് - അല്‍ജൗഫ് പാതയില്‍ ആദ്യ ട്രെയിന്‍ രാത്രി 9.30ന് ഓടിത്തുടങ്ങും. സൗദിയിലെ ആദ്യത്തെ മുഴുനീള രാത്രികാല ട്രെയിന്‍ ഗതാഗതത്തിനാണ് ഇതോടെ തുടക്കമാകുന്നത്. റിയാദില്‍ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴ് മണിക്കൂറും 50 മിനുട്ടുമുള്ള ദൂരം പിന്നിട്ട് അല്‍ജൗഫില്‍ പുലര്‍ച്ചെ 5.20നാണ് എത്തുക.
ട്രെയിന്‍ ബുധനാഴ്ച രാത്രി പുറപ്പെട്ട് വ്യാഴാഴ്ച പുലര്‍ച്ചെ അല്‍ജൗഫിലെത്തും. തുടര്‍ന്ന് ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 7.29 ന് റിയാദിലെത്തുന്ന വിധമാണ് സര്‍വീസ്. ഇക്കണോമിക് ക്ലാസില്‍ 220 റിയാലും ബിസിനസ് ക്ലാസ് 315 റിയാലുമാണ് ടിക്കറ്റ് നിരക്ക്. http://booking.sar.com.sa എന്ന വെബസൈറ്റ് വഴിയും സ്‌റ്റേഷനുകളിലെ കൗണ്ടറുകളില്‍ നിന്നുമാണ് ടിക്കറ്റ് ബുക്കിങ്. 920000329 എന്ന നമ്പറിലൂടെയും ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടക്കത്തില്‍ ആഴ്ചയില്‍ ഒരു സര്‍വീസ് മാത്രമായിരിക്കും നടത്തുക.
377 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഇക്കണോമിക്‌സ് വിഭാഗത്തില്‍ 238 സീറ്റുകളും ബിസിനസ് ക്ലാസ് വിഭാഗത്തില്‍ 43 സീറ്റുകളും ഉണ്ട്. റിയാദ് അല്‍ജൗഫ് പാതയില്‍ മജ്മഅ്, ബുറൈദ, ഹാഇല്‍, സ്‌റ്റേഷനുകളാണ് ഉള്ളത്. ബുറൈദയിലേക്കും ഹാഇലിലേക്കും എല്ലാ ദിവസവും സര്‍വീസുണ്ട്.