TopTop
Begin typing your search above and press return to search.

സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

സൗദി എയര്‍ലൈന്‍സ് സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് തുടങ്ങുന്ന സര്‍വീസില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ട്രാവല്‍സുകള്‍ മുഖേനയും ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അടുത്ത മാസം അഞ്ചിന് ജിദ്ദയില്‍ നിന്നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. സൗദി എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ട്രാവല്‍സുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. സാധാരണയിലും കൂടിയ നിരക്കിലാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് റിപോര്‍ട്ട്.

നേരത്തെ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് യാത്ര കോഴിക്കോട്ടേക്ക് മാറ്റാനുള്ള അവസരം സൗദി എയര്‍ലൈന്‍സ് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ സര്‍വീസ് ആരംഭിക്കുന്ന ആദ്യ ദിനങ്ങളില്‍ വളരെ കുറഞ്ഞ സീറ്റുകള്‍ മാത്രമേ പുതുതായി ലഭ്യമാവുകയുള്ളു. ഇതാണ് തുടക്കത്തില്‍ ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമെന്നാണ് സൂചന.

കൊച്ചിയിലേക്കുള്ള അതേ ടിക്കറ്റു നിരക്കില്‍ തന്നെയായിരിക്കും കോഴിക്കോട്ടേക്കുമുള്ള നിരക്കെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 5ന് ജിദ്ദയില്‍ നിന്നാണ് ആദ്യ വിമാനം. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ഡിസംബര്‍ 7നുമായിരിക്കും. കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് പ്രവാസികള്‍ക്കെന്ന പോലെ ലക്ഷക്കണക്കിന് ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനം ചെയ്യും.


Next Story

Related Stories