യുഎഇയില്‍ സ്കൈപ് ഉപയോഗിക്കുന്നതിന് നിരോധനം. ടെലികോ കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം അറിയിച്ചത്. വോയ്പ് (വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സര്‍വീസ്) സേവനങ്ങള്‍ നല്കുന്നതുകൊണ്ടാണ് സ്കൈപ് നിരോധിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് റെഗുലേറ്ററി ഫ്രെയിംവര്‍ക്ക് നിരോധിച്ച വിഭാഗത്തില്‍ പെട്ടതാണ് വോയ്പ്.
Hi,
— Etisalat UAE (@etisalat) December 30, 2017
The access to the Skype App is blocked since it is providing unlicensed Voice over Internet Protocol (VoIP) Service, which falls under the classification of prohibited contents as per the United Arab Emirates' Regulatory Framework. Thanks
@profamii Hello, Please note that any unauthorized applications or services that are providing VoIP calling services are not supported in UAE. For our Internet Calling offer, please visit: https://t.co/HRMxiwEN73. Thanks
— du (@dutweets) December 30, 2017
നാട്ടിലുള്ളവരുമായി ആശയവിനിമയം നടത്താന്‍ പ്രവാസികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന സംവിധാനമാണ് സ്കൈപ്. അതുകൊണ്ട് തന്നെ നിരോധനം പ്രവാസികളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. സ്കൈപ്പ് കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നു ഉപഭോക്താക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
With a subscription to any of the Internet Calling Plans, you can make unlimited Voice & Video calls with any of our supported applications ( BOTIM and C'Me ) . for more details please visit the below link :https://t.co/ThyHsLX68v
— Etisalat UAE (@etisalat) December 30, 2017
അതേസമയം നിയമവിധേയമായ രീതിയില്‍ വോയ്പ് സേവനം ഉപയോഗിക്കാമെന്ന് കമ്പനികള്‍ വ്യക്തമാക്കി. രണ്ടു കമ്പനികളും വോയ്പ് ആപ്സ് ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ പ്രതിമാസ ഫീയുടെ അടിസ്ഥാനത്തില്‍ അണ്‍ലിമിറ്റഡ് വോയിസ്, വീഡിയോ കാള്‍ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.