പ്രവാസം

‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’; യുഎഇയില്‍ പൊതുമാപ്പ് ഇന്നുമുതല്‍

മുന്‍പ് പൊതുമാപ്പ് നടപ്പാക്കിയ 2012 ല്‍ 62,000 പേരാണ് ഈ ആനുകൂല്യത്തിലുടെ രാജ്യംവിട്ടത്. ശിക്ഷാനടപടികള്‍ നേരിടാതെ, ചുരുങ്ങിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം.

കൃത്യമായ കൃരേഖകളില്ലാതെ താമസിക്കുന്ന വിദേശ പൗരന്‍മാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നാരംഭിക്കും. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായിട്ടാണ് ഇത്തവണ യുഎഇ പൊതുമാപ്പ് ഒരുക്കിയിട്ടുള്ളത്. ഇതിന് മുന്‍പ് പൊതുമാപ്പ് നടപ്പാക്കിയ 2012 ല്‍ 62,000 പേരാണ് ഈ ആനുകൂല്യത്തിലുടെ രാജ്യംവിട്ടത്. ശിക്ഷാനടപടികള്‍ നേരിടാതെ, ചുരുങ്ങിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം.
അതേസമയം, രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല.  പൊതുമാപ്പിന് ശേഷവും രേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശന നിയമനടപടികളും കനത്ത പിഴയും നേരിടേണ്ടിവരുമെന്നും അധികൃതര്‍ പറയുന്നു. കൃത്യമായ മാര്‍ഗങ്ങളിലൂടെ യുഎഇയില്‍ എത്തുകയും , മതിയായ താമസരേഖകളില്ലാതെ ഇപ്പോള്‍ ഇവിടെ തങ്ങുകയും ചെയ്യുന്ന ആര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. സാമ്പത്തിക ക്രമക്കേടുകളിലും പോലീസ് കേസുകളിലും പെട്ടവര്‍ക്ക് അവസരമുണ്ടാവില്ല. എന്നാല്‍ പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവായിരിക്കുമെന്നാണ് ഇമിഗ്രേഷന്‍ അധികൃതരുടെ നിഗമനം. യുഎഇ അടുത്തകാലത്തായി നടത്തിവരുന്ന വിസാ നിയമപരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പൊതുമാപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍