പ്രവാസം

യു എ ഇയിലെ ഇന്ത്യൻ എംബസ്സി അതിവേഗ നിയമ പരിഹാര സെല്ലുകൾ രൂപീകരിക്കുന്നു

നിയമ കുരുക്കിൽ പെടുന്ന സാധാരണ ഇന്ത്യൻ തൊഴിലാളികൾ ആണ് ഏറ്റവും കൂടുതൽ ദുരിതത്തിൽ പെടുന്നത്

യു എ ഇയിലെ ഇന്ത്യൻ എംബസ്സി രാജ്യത്തെ നിയമ സ്ഥാപനങ്ങളിൽ നിന്നും അതിവേഗ നിയമ പരിഹാര സെല്ലുകൾ രൂപീകരിക്കാൻ അപേക്ഷ സ്വീകരിച്ചു. ഇത്തരം അതിവേഗ സെല്ലുകൾ ഇന്ത്യൻ തൊഴിലാളികളുടെ നിയമ പ്രശ്നങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ സഹായിക്കും.

ഇത് സാധാരണക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് സഹായകരം ആകും എന്ന് ദുബൈയിലെ സാമൂഹിക പ്രവർത്തകർ പറഞ്ഞു. നിയമ കുരുക്കിൽ പെടുന്ന സാധാരണ ഇന്ത്യൻ തൊഴിലാളികൾ ആണ് ഏറ്റവും കൂടുതൽ ദുരിതത്തിൽ പെടുന്നത്.

ശരിയായ രീതിയിൽ നിയമ വശങ്ങൾ അറിയാതെയും ഭാഷയുടെ പ്രശ്നം കൊണ്ടുമാണ് പലപ്പോഴും സാധാരണ ഇന്ത്യൻ തൊഴിലാളികൾ ബുദ്ധിമുട്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍